തിരുവനന്തപുരം: ലോക ഗജദിനത്തോടനുബന്ധിച്ച് സോഷ്യൽ ഫോറസ്ട്രി ആറ്റിങ്ങൽ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ വർക്കല ഇലകമൺ യു.പി സ്കൂളിലെ വിദ്യാർത്ഥികൾ ആനക്കൊട്ടിൽ സന്ദർശിച്ച് അയ്യപ്പൻ ലവ എന്ന ആനയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഗജവിസ്മയം വിജ്ഞാനം വിനോദം എന്ന പരിപാടിയുടെ ഭാഗമായാണ് ആദരിച്ചത്. സോഷ്യൽ ഫോറസ്ട്രി ആറ്റിങ്ങൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.സന്തോഷ് കുമാർ ആനയൂട്ട് നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഡി.ജയകുമാർ,എ.ഷാജി,എ.ഷാഹുൽ ഹമീദ്,അദ്ധ്യാപികയും ഫോറസ്ട്രി ക്ലബ് ഗ്രീൻ കൺസർവേറ്ററുമായ മിഥു,സരിത,ആന ഉടമ ശിവജിത്ത് എന്നിവർ നേതൃത്വം നൽകി.