plane

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ആഗസ്റ്റ് 13 - കർക്കിടകം 28 ബുധനാഴ്ച . രാമായണ മാസം 28 -ാം ദിനം. ( പുലർന്ന ശേഷം 10 മണി 32 മിനിറ്റ് 5 സെക്കൻഡ് വരെ ഉതൃട്ടാതി നക്ഷത്രം ശേഷം രേവതി നക്ഷത്രം )


അശ്വതി: കർമ്മരംഗം ഊഷ്മളമാകും. നിക്ഷേപങ്ങൾ ആദായകരമാകും. വരവുചെലവുകൾ നിയന്ത്രിക്കാൻ കഴിയും. കുടുംബ സുഖം, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

ഭരണി: സാമ്പത്തിക മാന്ദ്യത്തിന് മാറ്റമുണ്ടാവും. കുടുംബാംഗങ്ങളുടെ പിന്തുണ യഥേഷ്ടം തുടരും. അനുകൂലമായ വിവാഹ ബന്ധം കിട്ടും, കീര്‍ത്തി - പദവി എന്നിവ ലഭിക്കും.

കാര്‍ത്തിക: സന്താനങ്ങളുടെ കാര്യത്തിൽ പഠനം, ജോലി, വിവാഹം എന്നിവയിൽ ഏതെങ്കിലും ഒന്ന് മനോവിഷമത്തിന് കാരണമായേക്കാം. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍, ആരോഗ്യപരമായി കരുതല്‍ വേണം.

രോഹിണി: സുലഭമായി ലഭിക്കേണ്ട വസ്തുക്കൾ പോലും ദുർലഭമാവാം. കലഹവാസന കൂടാം. ആരോഗ്യ പരമായി മോശം അവസ്ഥ. ദൂരയാത്രാ ക്ലേശം, നിര്‍ണ്ണായക നിമിഷങ്ങളിൽ ആത്മനിയന്ത്രണം പാലിക്കണം.

മകയിരം: പൊതുവേ സമ്മർദ്ദമുള്ള സമയമാണ്. കുടുംബാംഗങ്ങളുമായി ആശയക്കുഴപ്പങ്ങൾ ഉടലെടുക്കും. ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യ സുഖക്കുറവ്, സഹോദരരുമായി കലഹം.

തിരുവാതിര: ആത്മവിശ്വാസത്തിന് ഉലച്ചിൽ വരും. ഊഹക്കച്ചവടത്തിൽ പരാജയം സംഭവിക്കും, തൊഴില്‍ രംഗത്ത് അപവാദം, യാത്രകളില്‍ അപകട സാദ്ധ്യത. അർഹമായ ധനം വന്നുചേരാൻ കാലതാമസം വരാം.

പുണര്‍തം: സ്വസ്ഥത ചോർത്തുന്ന അനുഭവങ്ങൾ വരാം. മനോധൈര്യം കളയാതെ കാര്യങ്ങൾ വരുതിയിൽ ആക്കണം. ശിക്ഷണ നടപടികള്‍ക്ക് വിധേയനാകും, അശുഭ കര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

പൂയം: വിദേശത്തു പോകാൻ ഒരുങ്ങുന്നവർക്ക് അതിനുള്ള അവസരം വന്നെത്തുന്നതായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം, ആത്മവിശ്വാസം വർദ്ധിക്കും. വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം.

ആയില്യം: ഗൃഹവാഹനാദികൾ മോടി പിടിപ്പിക്കുവാനുള്ള ശ്രമമാരംഭിക്കും. ദീർഘവീക്ഷണത്തോടെ പലതും ചെയ്യും. യാത്രകൾ പ്രയോജനപ്രദം ആകും, ജോലി ഭാരം കുറയും, തൊഴില്‍ ലാഭം. ശത്രുക്കൾ അനുരഞ്ജനത്തിന് മുതിരും.

മകം: വരുമാന വർദ്ധനക്കായി പുതുവഴികൾ തേടും, കിടപ്പു രോഗികൾക്ക് ആശ്വാസമുണ്ടാകും. ജോലിസ്ഥിരമാകും, പ്രശസ്ഥിയും വിജയവും, ബിസിനസില്‍ നേട്ടം. പാഴ്ച്ചെലവുകൾ നിയന്ത്രിക്കാനാകും.

പൂരം: സന്താനങ്ങളെച്ചൊല്ലി അഭിമാനിക്കാൻ അവസരമുണ്ടാകും. വ്യവഹാരം വിജയിക്കും. സാമ്പത്തീക നേട്ടം, സ്ത്രീകള്‍ കാരണം സുഖവും സമാധാനവും.
ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ പ്രവേശിക്കുവാനാകും.

ഉത്രം: പൂർവ്വികസമ്പത്ത് കൈവശാവകാശത്തിലെത്തും. മേലധികാരികൾ പുതിയ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങള്‍.

അത്തം: തർക്കങ്ങളിൽ നീതിബോധത്തോടെ മാദ്ധ്യസ്ഥം വഹിക്കും. ക്ഷേത്രദർശനാദികൾക്ക് സമയം കണ്ടെത്തും. ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ. ഉന്നത കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിക്കും.

ചിത്തിര: വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ വിജയിക്കും. രാഷ്ട്രീയക്കാർക്കും പൊതു പ്രവർത്തകർക്കും പൊതുജനങ്ങളുടെ അംഗീകാരം വർദ്ധിക്കും, ആരോഗ്യ സ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും.

ചോതി: നവസംരംഭങ്ങൾ ആരംഭിക്കും. സർക്കാരിൽ നിന്നും ധനസഹായം പ്രതീക്ഷിക്കാം. പരീക്ഷകളിൽ നന്നായി തിളങ്ങും. ധനവരവ് വര്‍ദ്ധിക്കും, ജോലിമാറ്റം, കുടുംബസുഖം. ക്രയവിക്രയങ്ങളിൽ വിജയം വരിക്കും.

വിശാഖം: ജോലിയിൽ അപ്രതീക്ഷിതമായി സ്ഥലം മാറ്റത്തിനോ താഴ്ത്തപ്പെടലിനോ സാദ്ധ്യതയുണ്ട്. അകാരണമായി മനസ്സ് മ്ലാനമാകും. തസ്കര ഭയം ഉണ്ടാകും, അപവാദങ്ങളില്‍ പെടാതെ നോക്കണം, എതിര്‍പ്പുകള്‍ ഉണ്ടാകും.

അനിഴം: ഗൃഹത്തിൽ തർക്കങ്ങളോ കലഹങ്ങളോ തലനീട്ടാം. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം മാറ്റിവെച്ചേക്കും. ആരോഗ്യപരമായി കൂടുതൽ ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും, സല്‍കീര്‍ത്തിക്ക് കോട്ടം തട്ടും.

കേട്ട: മനസ് കലുഷമാകാനിടയുണ്ട്. വീടുമാറ്റത്തിനോ നാടുമാറ്റത്തിനോ ഉള്ള സാദ്ധ്യത കാണുന്നു, പൊതുജന പിന്തുണ കുറയും, കള്ളന്‍മാരെ കൊണ്ടുള്ള ഉപദ്രവം. ആത്മവിശ്വാസത്തിന് നേരിയ കുറവ് ഉണ്ടാകും.

മൂലം: തെറ്റും ശരിയും ഉറക്കെ വിളിച്ചു പറയുന്നതു മൂലം പലരുടേയും വിരോധം സമ്പാദിക്കും. പലകാര്യങ്ങളാൽ ഏകാന്തതയിൽ മുഴുകേണ്ട സാഹചര്യം സംജാതമാകും. പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, പരാജയ ഭീതി.

പൂരാടം: ചില നേരങ്ങളിൽ മനസിൽ മ്ളാനത ബാധിച്ചെന്നും വരാം. കർമ്മരംഗം മന്ദീഭവിച്ചു തന്നെ തുടരും. ജീവിതപങ്കാളിയുമായി പൊരുത്തക്കേടുണ്ടാകും.
അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത വർദ്ധിപ്പിക്കണം.

ഉത്രാടം: വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് ആകസ്മിക വിഘ്നങ്ങളെ നേരിടേണ്ടിവരും. ആരോഗ്യപരമായി കൂടുതൽ കരുതൽ വേണം. ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും.

തിരുവോണം: പണത്തിന്റെ കാര്യത്തിൽ ബുദ്ധിമുട്ട് നീങ്ങി വരുമാനം തൃപ്തികരമാവും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. മാനസിക സന്തോഷത്തിന് നേരം കണ്ടെത്തും. വിദ്യാര്‍ദ്ധികള്‍ക്ക് അനുകൂലമായ സമയം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും.

അവിട്ടം: ഊർജ്ജസ്വലമായ പ്രവർത്തന മികവുമൂലം മേലധികാരികളുടെ പ്രശംസ നേടും. സജ്ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകും. സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം.

ചതയം: സാഹിത്യം, ചലച്ചിത്രം, കല മുതലായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് ആദരവോ പാരിതോഷികമോ ലഭിക്കും.ഗൃഹം മോടിപിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകള്‍ കുറയും.

പൂരുരുട്ടാതി: ബാല്യകാല സുഹൃത്തുക്കളുമായി പുനസമാഗമം ഉണ്ടാകും. ഗുരുജനങ്ങളുടെ അനുഗഹം ലഭിക്കും. കട ബാദ്ധ്യതകൾ പരിഹരിക്കാനുള്ള കർമ്മപദ്ധതികൾ ഫലം കാണും. എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

ഉത്തൃട്ടാതി: ദാമ്പത്യത്തിൽ നല്ലവാർത്തകൾ വന്നെത്തും. സത്യസന്ധമായ നിലപാടുകളിലൂടെ സമൂഹത്തിന്റെ അംഗീകാരം നേടും. കരാർ പണിക്കാർക്കും ചെറുകിട സംരംഭകർക്കും വരുമാനമുയരും. കുടുംബ സുഖം, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും.

രേവതി: വ്യാപാരികൾ പുരോഗതി കൈവരിക്കും. അസുഖങ്ങൾ മാറി ദേഹവും മനസ്സും ഉന്മേഷഭരിതവും ഊർജ്ജസ്വലവുമാകും . ധനവരവ് അധികരിക്കും, കലാപരമായി അംഗീകരിക്കപ്പെടും. യാത്രയില്‍ നേട്ടം. കുടുംബ സുഖം, ഉപരിപഠനത്തിന് അനുകൂലമായ സമയം.