തിരുലവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസ് ഓണത്തോടനുബന്ധിച്ച് ഒരാഴ്ചത്തേക്ക് കമ്പനി ടൈൽസ് വൻ വിലക്കുറവിൽ വിറ്റു തീർക്കും. 8 ലക്ഷം സ്ക്വയർഫീറ്റ് ടൈൽസാണ് വിറ്റുതീർക്കുന്നത്. ഓണം വരെ ആഴ്ച തോറുമുള്ള നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകും. ഹോൾസെയിൽ വിലയ്ക്കാണ് ടൈൽസ് നൽകുക. ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെട്ട വീടുകൾക്കും 10,000 രൂപയ്ക്ക് ഒരു വീടിന് ആവശ്യമായ ടൈൽസ്, ഗ്രാനൈറ്റ്,സാനിറ്ററി ഫിറ്റിംഗ്സ് എന്നിവ ഒരാഴ്ചത്തേക്ക് നൽകുമെന്ന് ചെയർമാൻ സി. വിഷ്ണു ഭക്തൻ അറിയിച്ചു. 35 വർഷമായി ഇന്ത്യയിലെ എല്ലാ പ്രമുഖ കമ്പനി ടൈൽസിന്റെ ഹോൾസെയിൽ ഡീലറാണ് ന്യൂ രാജസ്ഥാൻ മാർബിൾസ്. ചിറയിൻകീഴ് താലൂക്കിൽ 35 വർഷമായി ഓണത്തോടനുബന്ധിച്ച് നിർദ്ധരരായ കുടുംബങ്ങൾക്ക് നടത്തിവരുന്ന ധനസഹായം പൂരാട ദിനത്തിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ നൽകും.