pic

ലണ്ടൻ: വിദേശ പൗരന്മാരായ കുറ്റവാളികളെ നാടുകടത്താനുള്ള യു.കെയുടെ ഫാസ്റ്റ് ട്രാക്ക് പദ്ധതിയായ 'ഡീപോർട്ട് നൗ, അപ്പീൽ ലേറ്ററി"ന്റെ പരിധിയിൽ ഇന്ത്യയേയും ഉൾപ്പെടുത്തി. ഇന്ത്യ അടക്കം 23 രാജ്യങ്ങളാണ് പദ്ധതിയുടെ ലിസ്റ്റിലുള്ളത്.

ഇതുപ്രകാരം യു.കെ അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുന്നതിന് മുന്നേ വിദേശ കുറ്റവാളികളെ നാടുകടത്തും. വീഡിയോ കോൺഫറൻസ് വഴി സ്വന്തം രാജ്യത്ത് നിന്നേ ഇവർക്ക് അപ്പീൽ നൽകാൻ കഴിയൂ. ആദ്യം 8 രാജ്യങ്ങളുണ്ടായിരുന്ന ലിസ്റ്റ് കുടിയേറ്റവും കുറ്റകൃത്യങ്ങളും ഉയർന്ന സാഹചര്യത്തിൽ സർക്കാർ വിപുലപ്പെടുത്തുകയായിരുന്നു.

ഓസ്ട്രേലിയ, ബൾഗേറിയ, ഫിൻലൻഡ്, അൽബേനിയ, കാനഡ, ഇൻഡോനേഷ്യ, ലാത്വിയ, ഉഗാണ്ട, സാംബിയ തുടങ്ങിയവയാണ് ലിസ്റ്റിലുള്ള മറ്റ് രാജ്യങ്ങൾ. 2024 ജൂലായ് മുതൽ 5,200ഓളം വിദേശികളെ യു.കെ നാടുകടത്തി.