മഞ്ചേരി: മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ വച്ച് മന്ത്രി വീണാ ജോർജും മഞ്ചേരി നഗരസഭാദ്ധ്യക്ഷ വി.എം.സുബൈദയും കൊമ്പുകോർത്തു. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം നഗരസഭാദ്ധ്യക്ഷ വി.എം.സുബൈദ ജനറൽ ആശുപത്രി നിലനിറുത്തണമെന്ന ആവശ്യം വേദിയിൽ ഉന്നയിച്ചു.
2016ൽ 14 ജനറൽ ആശുപത്രികൾ നഗരസഭയ്ക്ക് കൈമാറിയതിൽ മഞ്ചേരി ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ഉത്തരവ് ഉയർത്തിക്കാണിച്ച് വ്യക്തമാക്കി. ജനറൽ ആശുപത്രിയുടെ കാര്യം പറഞ്ഞ് മുൻപ് മന്ത്രിയെ കണ്ടപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയാണ് മഞ്ചേരിയിലേതെന്നും ജനറൽ ആശുപത്രി ഇല്ലെന്നാണ് മന്ത്രി പറഞ്ഞതെന്നും വി.എം.സുബൈദ തിരിച്ചടിച്ചു.