dog

നായയെന്നാൽ കേവലമൊരു വളർത്തുമൃഗം മാത്രമല്ല. മനുഷ്യനോട് വളരെ അടുത്ത ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്നവയാണ് നായ്ക്കൾ. ഇപ്പോഴിതാ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു നായയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ജർമ്മൻ ഷെപ്പേ‌ർഡ് ഇനത്തിലെ നായയാണ് വീഡിയോയിൽ ഉള്ളത്. തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കുട്ടികളെ രക്ഷിക്കുകയാണ് ഈ വളർത്തുനായ. ഡെറാഡൂണിലെ ഋഷികേശിലാണ് സംഭവം നടന്നത്.

ഒരു വീടിന് മുകളിലെ ബാൽക്കണിയിൽ ഒരു നായ ഇരിക്കുന്നതും പുറത്ത് കുട്ടികൾ കളിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഒരു കുട്ടി ബാറ്റുമായി നടന്നുപോകുമ്പോൾ ഒരു തെരുവ് നായ കുട്ടിയെ ആക്രമിക്കാനായി ശ്രമിക്കുന്നതും പെട്ടെന്ന് ജർമ്മൻ ഷെപ്പേ‌ർഡ് ഉയരത്തിലുള്ള ബാൽക്കണിയിൽ നിന്ന് ചാടുന്നതും വീഡിയോയിൽ ഉണ്ട്.

രണ്ട് നായ്‌ക്കളും പരസ്പരം ആക്രമിക്കുന്നത് കണ്ട് കുട്ടികൾ ഓടിരക്ഷപ്പെടുന്നതും കാണാം. വീഡിയോ ഇതിനോടകം തന്നെ വെെറലാണ്. നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തുന്നത്. 'ഇതാണ് സൂപ്പർ ഹീറോ നായ', 'മനുഷ്യരേക്കാൾ വിശ്വസ്തരാണ് നായ്ക്കൾ', 'അത്രയും ഉയരത്തിൽ നിന്ന് അവന്റെ ഉടമയെ സംരക്ഷിക്കാൻ നായ ചാടിയത് കണ്ടോ?'- ഇങ്ങനെ പോകുന്നു കമന്റുകൾ.

In Rishikesh, A dog jumped like a superhero to save children from another dog.
pic.twitter.com/IwN1FUZgrN

— Ghar Ke Kalesh (@gharkekalesh) August 9, 2025