lizard

നമ്മുടെ നാട്ടിൽ പല തരത്തിലുള്ള വിശ്വാസങ്ങൾ ഉണ്ട്. ചില ജീവികളെ ഐശ്വര്യമായും ചിലതിനെ ദുരിതം വരാനുള്ള സൂചനയായുമൊക്കെ കണക്കാക്കുന്നു. ഉദാഹരണത്തിന് പാമ്പ് പകവച്ച് പ്രതികാരം ചെയ്യാനെത്തുമെന്നൊരു വിശ്വാസം നിരവധി പേരിലുണ്ട്. അത്തരത്തിൽ പല്ലി അല്ലെങ്കിൽ ഗൗളിയെ ചുറ്റിപ്പറ്റിയും ചില വിശ്വാസങ്ങളുണ്ട്.

നമ്മുടെ ചുമരിലും തറയിലും എന്തിന് ഭക്ഷണത്തിൽപ്പോലും പല്ലി വീഴാറുണ്ട്. ഉപദ്രവിക്കാൻ എത്തുന്നവരിൽ നിന്ന് വാൽ മുറിച്ചാണ് ഈ ജീവി രക്ഷപ്പെടുന്നത്. പല്ലിയെ കൊല്ലുന്നത്‌ വലിയ പാപം ആയിട്ടാണ് കണക്കാക്കുന്നത്. സന്തതികൾക്ക് വരെ ദോഷം വരുമത്രേ.

നമ്മൾ എപ്പോഴെങ്കിലുമൊക്കെ ചത്ത പല്ലിയെ കാണാൻ ഇടവരാറുണ്ട്. തറയിലോ മറ്റോ ചത്തുകിടക്കുന്നത് കണ്ടാൽ അത് വൃത്തിയാക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ചത്ത പല്ലിയെ കണ്ടാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒന്നുണ്ട്. എന്താണെന്നല്ലേ? ഒരിക്കലും വീട്ടിലെ മറ്റുള്ളവരെ വിളിച്ച് പല്ലിയുടെ ശരീരം കാണിക്കരുത്. നിങ്ങളുടെ മരണം ഗൗളി ഏറ്റെടുത്തുവെന്നാണ് പറയപ്പെടുന്നത്. പരിഹാരമായി ധർമദേവതയേയും നവഗ്രഹങ്ങളിൽ പ്രാർത്ഥനയും നടത്തണം.