chingam

ഓഗസ്​റ്റ് 17 ഞായറാഴ്ച (ചിങ്ങം ഒന്ന്) പുലർച്ചെ 1.41ന് സൂര്യൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ചിങ്ങം ഒന്ന് മലയാളികൾക്ക് പുതുവർഷത്തിന്റെ തുടക്കമാണ്. ജ്യോതിഷപരമായി ചിങ്ങം ഒന്ന് വളരെ പ്രധാനപ്പെട്ടതാണ്. സമൃദ്ധിയുടെയും കാർഷികവൃത്തിയുടെയും തുടക്കമാണ് ചിങ്ങം ഒന്ന്. മൂന്ന് രാശികളിലായി വരുന്ന ഒമ്പത് നക്ഷത്രക്കാർ ഇതുവരെയുണ്ടായിരുന്ന കഷ്ടക്കാലങ്ങൾ അവസാനിച്ച് ഒരു പുതിയ ജീവിതത്തിലേക്ക് ചുവടുവയ്ക്കാൻ പോകുകയാണെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇതിൽ പലരും കഴിഞ്ഞ കുറേനാളുകളായി ആഗ്രഹസാഫല്യത്തിനായി പല തവണ ശ്രമിച്ചിട്ടും നടക്കാതെ പോയിട്ടുണ്ടാകും.

1. ചിങ്ങം രാശിയിലെ മകം,പൂരം,ഉത്രം നക്ഷത്രത്തിന്റെ ആദ്യകാൽ ഭാഗം- നിങ്ങളുടെ കടബാദ്ധ്യതകളിൽ നിന്ന് മോചനവും തൊഴിലിൽ അഭിവൃദ്ധിയും ദൃശ്യമാകാൻ തുടങ്ങും. സുസ്ഥിരമായ സാമ്പത്തിക ഭദ്രത നിങ്ങൾക്ക് കൈവരിക്കാൻ സാധിക്കും. നഷ്ടത്തിലായ നിക്ഷേപങ്ങളിൽ നിന്നുളള ലാഭം നിങ്ങൾക്ക് വന്നുചേരും. തുടർന്നുളള മാസങ്ങളിലും ഗുണവും ദോഷവും അടങ്ങിയിട്ടുണ്ട്. മാസത്തിന്റെ തുടക്കത്തിൽ ശാരീരികമായ ക്ഷീണവും സന്ധിവേദനയും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പുതിയ നിക്ഷേപകങ്ങൾക്ക് അനുകൂലമായ മാസമാണിത്. ലോട്ടറി ഭാഗ്യവും കാണുന്നു.കർമമേഖലയിലും വലിയ നേട്ടവും ഉണ്ടായിരിക്കും.


2. തുലാം രാശിയിലെ ചിത്തിര, ചോതി, വിശാഖം മുക്കാൽ ഭാഗം- നിലവിൽ ജോലിയിൽ പ്രമോഷൻ ആഗ്രഹിച്ചിരിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. പുതിയ തൊഴിലവസരങ്ങൾ നിങ്ങളെ തേടി വരും. സ്വന്തമായി ബിസിനസ് ചെയ്യുന്നവർക്ക് മികച്ച ലാഭവും ലഭിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഉത്തരവാദിത്തങ്ങളും വന്നുചേരും. കുടുംബത്തിൽ സമാധാനം വന്നുചേരും. ചെറുപ്പക്കാർക്ക് ആഗ്രഹിച്ച വിവാഹവും നടക്കും.


3. മകരം രാശിയിലെ ഉത്രാടം, തിരുവോണം,അവിട്ടം- കുടുംബം, പ്രണയം എന്നിവ നന്നായി നടക്കും. കർമമേഖലയിൽ മികച്ച വിജയമുണ്ടാകും, സാമ്പത്തികമേഖലയിൽ വലിയ നീക്കിയിരിപ്പ് ഉണ്ടായിരിക്കും. ലളിതമായ വ്യായാമം ചെയ്യുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.