a

തിരുവനന്തപുരം: കുട്ടികളിലെ സേവന സന്നദ്ധത വളർത്തുന്നതിനായി മലയാളിസഭ എൻ.എസ്.എസ് യു.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം ആരംഭിച്ചു.സ്കൂൾ പി.ടി.എ പ്രസിഡന്റ് അഞ്ചു വിനോദിന്റെ അദ്ധ്യക്ഷതയിൽ തേവള്ളി വാർഡ് കൗൺസിലർ ഷൈലജ ഉദ്ഘാടനം ചെയ്തു. കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ആന്റണി പീറ്റർ മുഖ്യപ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് സ്വാഗതം പറഞ്ഞു. മാതൃസമിതി പ്രസിഡന്റ് പ്രീതി,മുൻ ഹെഡ്മിസ്ട്രസ് ജയശ്രീ,സീനിയർ അസിസ്റ്റന്റ് വിജയ എന്നിവർ പങ്കെടുത്തു. ജെ.ആർ.സി കൗൺസിലർ ശ്രീരാജ് നന്ദി പറഞ്ഞു. അംഗങ്ങളായ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തു.