തിരക്കഥാകൃത്തും സംവിധായകനും നടനുമായ രൺജി പണിക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും നായകനും നായികയുമാകുന്ന പരം സുന്ദരി എന്ന ചിത്രത്തിൽ സുപ്രധാനമായ വേഷമാണ് രൺജി പണിക്കർ അവതരിപ്പിക്കുന്നത്.തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന പരംസുന്ദരിയുടെ ഒരു മാസത്തെ ചിത്രീകരണം കേരളത്തിൽ ആയിരുന്നു. ആഗസ്റ്റ് 29 ന് ചിത്രം റിലീസ് ചെയ്യും. നവാഗതനായ സ്വിനീത് എസ്.സുകുമാർ രചനയും സംവിധാനവും നിർവഹിച്ച സ്വീറ്റ്ഹാർട്ട് എന്ന ചിത്രത്തിലൂടെ ഈ വർഷം തമിഴിലും രൺജി പണിക്കർ അരങ്ങേറ്റം കുറിച്ചിരുന്നു.റിയോ രാജ്യവും മലയാള താരം ഗോപിക രമേഷും ആണ് നായകനും നായികയും. നായികയുടെ അച്ഛൻ വേഷമാണ് അവതരിപ്പിച്ചത്.