തിരുവനന്തപുരം: നബി ദിനാചരണത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ നബിദിന സന്ദേശത്തിന്റെ പ്രകാശനം മന്ത്രി പി.പ്രസാദ് നിർവഹിച്ചു. സഹനം ചാരിറ്റബിൾ ഫോറം സംസ്ഥാന സെക്രട്ടറി കെ.ഫസിൽ സന്ദേശം ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ.ഫെബി വർഗീസ്,എം.എ.ജലീൽ,ഇമാം അഹമ്മദ് മൗലവി,എ.ഷറഫുദ്ദീൻ,എ.എൽ.എം കാസിം,ബീമാപള്ളി സക്കീർ തുടങ്ങിയവർ പങ്കെടുത്തു.