സ്ത്രീകളുടെ അടിവസ്ത്രം അവ ധരിക്കുന്ന വ്യക്തികളെപ്പോലെ തന്നെ വൈവിധ്യപൂർണ്ണമാണ്. പലരും അവരുടെ അടിവസ്ത്രത്തിന്റെ ഘടനയെക്കുറിച്ച് രണ്ടാമതൊന്ന് ചിന്തിക്കില്ലെങ്കിലും ദൈനംദിന ജീവിതത്തിലും ലൈഫ്സ്റ്റൈലിലും അടിവസ്ത്രങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു.
ഇപ്പോഴിതാ സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ പ്രത്യേക സവിശേഷതയായ ഗസ്സെറ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടിവസ്ത്രങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ചെറിയ കീശയാണ് ഗസ്സെറ്റ്. ഇത് എന്തെങ്കിലും വസ്തുക്കൾ സൂക്ഷിക്കാനല്ല മറിച്ച് സ്വകാര്യ ഭാഗങ്ങളിൽ സുഖവും സംരക്ഷണവും നൽകാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സാധാരണയായി കോട്ടൺ തുണികൊണ്ട് നിർമ്മിച്ച ഈ ഭാഗം ഈർപ്പം ആഗിരണം ചെയ്ത് വായുസഞ്ചാരം നൽകുന്നതിലൂടെ സ്വകാര്യ ഭാഗങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. അതുവഴി അണുബാധയുണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുകയും ചൊറിച്ചിലുണ്ടാകാതിരിക്കാനും സഹായിക്കും.
സുഖവും സന്തോഷവും വർദ്ധിപ്പിക്കുന്നതിന് ട്രൗസർ ജീൻസ് ഉൾപ്പെടെ വിവിധ തരം വസ്ത്രങ്ങളിൽ ചരിത്രപരമായി ഗസ്സെറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി വസ്ത്രങ്ങളുടെ രൂപകൽപ്പനയിൽ, ഗസ്സെറ്റൊരു പ്രധാന ഘടകമാണെങ്കിലും പ്രായോഗിക ലക്ഷ്യത്തെക്കുറിച്ച് അടുത്തിടെയാണ് വ്യാപക ശ്രദ്ധ നേടിയത്. ചർമ്മം വരണ്ടതാക്കുന്നതിനും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളർച്ച തടയുന്നതിനും ഇത്തരം പോക്കറ്റുകൾ സംരക്ഷണം നൽകും. വിദഗ്ധരുടെ അഭിപ്രായത്തിൽ ഇത്തരം ഡിസൈനുകൾക്ക് പ്രധാന്യമുണ്ട്.