eggs

മനുഷ്യർക്ക് ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്നാണ് മുട്ട. എല്ലാ വീടുകളിലും മുട്ട ഒരു പതിവ് വിഭവമാണ്. പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ ഡി, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 12, ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, റൈബോഫ്ലേവിൻ, കോളിൻ, ആന്റി ഓക്‌സിഡന്റുകൾ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയാൽ സമൃദ്ധമാണ് മുട്ടകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മുട്ട കഴിക്കാം.

ദിവസവും ഒരു മുട്ട കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കുകയും ഡയറ്റ് ചെയ്യുന്നവർക്ക് വേണ്ട ഊർജ്ജം നൽകുകയും ചെയ്യും. 50 ഗ്രാം ഭാരമുള്ള ഒരു മുട്ടയിൽ 72 കലോറിയാണ് അടങ്ങിയിരിക്കുന്നത്. എന്നാൽ മുട്ടയിൽ തന്നെ രണ്ടുതരം ഉണ്ട്. വെള്ള നിറമുള്ളവയും തവിട്ട് നിറമുള്ളവയും. ഇവയുടെ വിലയും വ്യത്യാസ്തമാണ്. പക്ഷേ ഇന്നും പലർക്കും ഇതിന്റെ നിറത്തിൽ സംശയമുണ്ട്. ഇവയിൽ ഏതിനാണ് കൂടുതൽ ആരോഗ്യഗുണങ്ങൾ ഉള്ളതെന്നാണ് സംശയം. പലരും തവിട്ട് നിറമുള്ളവയ്ക്കാണ് പോഷക ഗുണങ്ങൾ ഏറെയെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഈ മുട്ടകളുടെ കാര്യത്തിൽ വിദഗ്ധരുടെ അഭിപ്രായം പരിശോധിച്ചാലോ?

eggs

നിറവ്യത്യാസത്തിന് കാരണം

വെളുത്തതും തവിട്ടുനിറവത്തിലുമുള്ള മുട്ടകൾ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം, അവ ഈടുന്ന കോഴികൾ തമ്മിലുള്ളതാണ്. വെളുത്തനിറമുള്ള കോഴികളാണ് വെള്ള മുട്ടയിടുന്നത്. അതേസമയം തവിട്ട്, ചുവന്ന നിറങ്ങളുള്ള കോഴികളാണ് തവിട്ട് മുട്ടകൾ ഇടുന്നത്. മുട്ടകളിലെ ഗുണനിലവാരം കോഴികളുടെ നിറത്തിലല്ല, പകരം അവ കഴിക്കുന്ന ഭക്ഷണക്രമത്തെയും ജീവിത സാഹചര്യത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രമുഖ പോഷകാഹാര വിദഗ്ധയായ ഡോ. റുജുത ദിവേക്കർ പറയുന്നു. അതിനാൽ ഏത് മുട്ടയ്ക്കാണ് പോഷകം കൂടുതലെന്ന് നിറം നോക്കി തിരിച്ചറിയാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നു.

eggs

പോഷകം

യുണെെറ്റഡ് സ്റ്റേറ്റ്ഡ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ നടത്തിയ പഠനത്തിൽ വെള്ള, തവിട്ട് മുട്ടകളിൽ പ്രോട്ടീൻ, കൊളസ്ട്രോൾ, കൊഴുപ്പ്, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയവ തുല്യ അളവിലാണ് അടങ്ങിയിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ടകളിൽ വ്യത്യാസം ഉണ്ടെങ്കിൽ അത് കോഴിക്കളെ വളർത്തുന്ന രീതിയിലായിരിക്കുമെന്നും വിദഗ്ധർ പറയുന്നു.

വെള്ള കോഴികൾ പൊതുവെ വാണിജ്യ ആവശ്യങ്ങൾക്കായി വളർത്തുന്നവയാണ്. ഇവയുടെ ഭക്ഷണം കോഴിതീറ്റയായിരിക്കും. ഇവയെ വളർത്തുക കൂടുകളിലും. എന്നാൽ തവിട്ട് നിറമുള്ള കോഴികളെ നാടൻ കോഴികളെന്നും പറയുന്നു. ഇവയെ നാട്ടിൻപ്പുറങ്ങളിലാണ് കൂടുതലായി വളർത്തുന്നത്. ഇവയ്ക്ക് മനുഷ്യന്റെ ഭക്ഷണവും അതിന്റെ വേസ്റ്റുമാണ്കഴിക്കാൻ നൽകുന്നത്. കൂടാതെ ഇവ ചുറ്റുപാട് നിന്ന് കിട്ടുന്ന ഭക്ഷണവും കഴിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ കോഴികൾ ഇടുന്ന മുട്ടകളിലെ പോഷകങ്ങളിലും വ്യത്യാസം വരാം.

eggs

വില കൂടുതൽ തവിട്ട് നിറമുള്ള മുട്ടകൾക്ക്

തവിട്ടുനിറത്തിലുള്ള മുട്ടകൾക്ക് കടകളിൽ വെള്ള മുട്ടകളെക്കാലും വില കൂടുതലാണ്. അതിന് കാരണം തവിട്ട്, ചുമന്ന നിറത്തിലുള്ള കോഴികളെ വളർത്താൻ ചെലവ് കൂടുതലാണ് എന്നതാണ്. ഇവയ്ക്ക് തീറ്റ കൂടുതൽ വേണം. കൂടാതെ തവിട്ട് നിറത്തിലുള്ള മുട്ടകൾ പലപ്പോഴും ജെെവിക മുട്ടകളായി കണക്കാക്കുന്നു. ഈ കോഴികളെ മിക്കവാറും ഗ്രാമങ്ങളിലാണ് വളർത്തുന്നത്. ഇവയെല്ലാം അതിന്റെ മുട്ടയുടെ വില വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

eggs

ഏതാണ് ആരോഗ്യകരം?

വെളുത്ത നിറമോ തവിട്ട് നിറമോ ഒരു മുട്ടയുടെ ഗുണം നിശ്ചയിക്കുന്നില്ല. മുട്ട ജെെവമാണോ, കോഴികളുടെ ജീവിത രീതി, ഹോർമോൺ കുത്തിവയ്പ്പുകൾ ചെയാത്തത് ആണോ, പഴക്കം എന്നിവയാണ് മുട്ടയുടെ ആരോഗ്യഗുണവും പോഷകവും നിർണയിക്കുന്നത്. അതിനാൽ നല്ല പോഷകം ലഭിക്കാൻ മുട്ട വാങ്ങുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പാക്കണം. പകരം പുറംതോട് നോക്കരുത്. ജെെവ മേച്ചിൽപ്പുറങ്ങളിൽ വളർത്തിയ, ഒമേഗ -3 സമ്പുഷ്ടമായ പോലുള്ള ലേബലുകൾ നോക്കി മുട്ട വാങ്ങിയാൽ ആരോഗ്യകരമായ മുട്ട ലഭിക്കും. പോഷകാഹാരത്തിന്റെ കാര്യത്തിൽ പുറംതോടിനെക്കാൾ പ്രധാന്യം ഉൾഭാഗത്തിനാണ് നൽകേണ്ടത്.