അമിത ഭാരത്താൽ കഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്കവാറും യുവതീയുവാക്കളും. ജീവിതശൈലിയിലെ വ്യതിയാനങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമമില്ലായ്മയുമാണ് പലരെയും പൊണ്ണത്തടിയിലെത്തിക്കുന്നത്. അമിത വണ്ണമില്ലെങ്കിൽ തന്നെ മെലിഞ്ഞ ശരീരപ്രകൃതി ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാർ. അതിനാൽതന്നെ ജിമ്മിൽ പോകുന്നവരുടെ എണ്ണവും വർദ്ധിച്ചിരിക്കുന്നു. പലവിധ രോഗങ്ങളാൽ പ്രായമേറിയവരും ഇന്ന് ജിമ്മിൽ എത്തുന്നുണ്ട്. എന്നാൽ പെട്ടെന്ന് മെലിയാൽ അനാരോഗ്യകരമായി വർക്കൗട്ട് ചെയ്യുകയും ഡയറ്റ് ചെയ്യുകയും ചെയ്യുന്നവരും ധാരാളമാണ്. പലർക്കും ഇത്തരത്തിൽ ജീവൻ തന്നെ നഷ്ടമാകുന്നു. ഇപ്പോഴിതാ ശാസ്ത്രത്തെ കൂട്ടുപിടിച്ച് ആറുമാസം കൊണ്ട് 13 കിലോ കുറച്ചതായി ഒരു യുവതി പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്.
കലോറി കുറഞ്ഞ ആഹാരക്രമം, ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്, പതിവായുള്ള നടത്തം എന്നിവയാണ് വണ്ണം കുറയ്ക്കാനായി യുവതി പിന്തുടർന്നത്. പേൾപഞ്ചാബി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ യുവതി പങ്കുവച്ച ഫിറ്റ്നെസ് വീഡിയോ ആണ് ശ്രദ്ധനേടുന്നത്. ആറുമാസംകൊണ്ട് 13 കിലോ കുറയ്ക്കാൻ താൻ മാജിക് ഗുളികകളോ, കഠിനമായ ഡയറ്റോ നോക്കിയില്ലെന്നും ശാസ്ത്രവും സ്ഥിരതയുമാണ് തന്നെ സഹായിച്ചതെന്നും യുവതി പറയുന്നു.
കലോറി കുറഞ്ഞ ഭക്ഷണം
ശരീരത്തിനാവശ്യമായ കലോറി നൽകുന്ന ഭക്ഷണം ശീലമാക്കുന്നത് ശരീരഭാരം കുറച്ച് കൃത്യമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുമെന്ന് പല പഠനങ്ങളിലും വ്യക്തമാക്കുന്നു.
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്
കൊഴുപ്പ് ഓക്സീകരണം വർദ്ധിപ്പിക്കുകയും ഉപാപചയ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 15 ഗ്രാം വരെ ഓരോ ദിവസവും ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഉച്ചയ്ത്ത് 12 മുതൽ വൈകിട്ട് ആറുവരെയുള്ള സമയത്താണ് യുവതി ഭക്ഷണം കഴിച്ചിരുന്നത്.
നടത്തം
ദിവസേന 10,000 മുതൽ 12,000 സ്റ്റപ്പുകൾ വരെ നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.