മുംബയ് : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കറുടെ വാഹനിശ്ചയം കഴിഞ്ഞു. മുംബയ് വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് നിശ്ചയച്ചടങ്ങിൽ പങ്കെടുത്തത്.
ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ, ഐസ്‌ക്രീം ബ്രാൻഡായ ബ്രൂക്ക്‌ലിൻ ക്രീമറി എന്നിവയുടെ ഉടമസ്ഥരാണ് സാനിയയുടെ കുടുംബം.സാനിയ മുംബയ്‌യിലെ മുൻനിര പെറ്റ് സ്പായുടെ ഉടമയാണ്.