bus

തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായുള്ള ഐ.ഇ.സി വാൻ ക്യാമ്പയിൻ തിരുമല എബ്രഹാം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ ജയലക്ഷ്മി.പി.എസ് ഉദ്ഘാടനം ചെയ്തു. വാൻ പ്രിൻസിപ്പൽ ആർ.ബി.വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു. മോട്ടിവേഷണൽ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ മുഖ്യാതിഥിയായിരുന്നു. യുവജാഗരൻ തിരുവനന്തപുരം ജില്ലാ നോഡൽ ഓഫീസർ ശുഭ ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രാജശ്രീ.വി സംസാരിച്ചു. തുടർന്ന് മജീഷ്യൻ കെ.സി.ബോസ് മാജിക് ഷോയിലൂടെ എയ്ഡ്സ് അവബോധം നൽകി. വിദ്യാർത്ഥികൾ എയ്ഡ്സ് ബോധവത്കരണ ഫ്ളാഷ് മോബും അവതരിപ്പിച്ചു. വിനോദ്.ആർ.ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വൃന്ദശാലിനി.എ.എസ് നന്ദിയും പറഞ്ഞു.