കൊച്ചി: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രത്യേക പദ്ധതിയിലൂടെ വായ്പാ വിതരണം ശക്തമാക്കുന്നതിന് ധനലക്ഷ്മി ബാങ്കും നാഷണൽ സ്‌മാൾ ഇൻഡസ്ട്രീസ് കോർപ്പറേഷനും(എൻ.എസ്.ഐ.സി) ധാരണാപത്രം ഒപ്പുവെച്ചു. കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചി, മന്ത്രാലയം സെക്രട്ടറി സി.എൽ ദാസ്, എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻ.എസ്.ഐ.സി ഡയറക്‌ടർ ഗൗരവ് ഗുലാത്തിയും ധനലക്ഷ്മി ബാങ്ക് അസിസ്‌റ്റന്റ് ജനറൽ മാനേജർ വിക്രം ബരാൻവാളും ധാരണാപത്രം കൈമാറി.
കാപ്ഷൻ
സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രത്യേക പദ്ധതിയിലൂടെ വായ്പാ വിതരണം ശക്തമാക്കുന്നതിനുള്ള ധാരണാപത്രം എൻ.എസ്.ഐ.സി ഡയറക്‌ടർ ഗൗരവ് ഗുലാത്തിയും ധനലക്ഷ്മി ബാങ്ക് അസിസ്‌റ്റന്റ് ജനറൽ മാനേജർ വിക്രം ബരാൻവാളും കൈമാറുന്നു