മോസ്‌കോ: ജനപ്രിയ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകളായ വാട്സ്‌ആപ്പ്, ടെലിഗ്രാം എന്നിവ വഴിയുള്ള വോയിസ് കോളുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി റഷ്യ. തട്ടിപ്പ്, ഭീകരവാദ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന വിവരങ്ങൾ ഈ പ്ലാറ്റ്ഫോമുകൾ നൽകുന്നില്ലെന്ന് കാട്ടിയാണ് നടപടി. മറ്റ് ഫീച്ചറുകൾക്ക് നിയന്ത്രണമില്ലെന്നും, കമ്പനികൾ രാജ്യത്തെ നിയമങ്ങൾ പാലിച്ചാൽ നിലവിലെ നിയന്ത്രണം നീക്കുമെന്നും റഷ്യ അറിയിച്ചു. വാട്സ്‌ആപ്പ്, ടെലിഗ്രാം പോലുള്ള വിദേശ മെസേജിംഗ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സർക്കാർ പിന്തുണയോടെ ഒരു ആപ്പ് വികസിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അടുത്തിടെ അനുമതി നൽകിയിരുന്നു.