chenthamara

പാലക്കാട്: തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് പറഞ്ഞ് കോടതി വളപ്പിൽ ഭീഷണി മുഴക്കി പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയിൽ വിചാരണയ്ക്കായി എത്തിച്ചപ്പോൾ മാദ്ധ്യമ പ്രവർത്തകരോടായിരുന്നു കൊലവിളി. ചെന്താമരയുടെ ഭാര്യ ഇന്നലെ കോടതിയിൽ മൊഴി നൽകാൻ എത്തിയിരുന്നു. ജനുവരി 27നായിരുന്നു ഇരട്ടക്കൊലപാതകം. 2019ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.