d

സ്വാതന്ത്ര്യദിനത്തിൽ ഫോട്ടോഷൂട്ടുകൾ വ്യത്യസ്തമാക്കിയാലോ? സാധാരണ സൽവാറും ദുപ്പട്ടയും ധരിക്കുന്നതിന് പകരം ഒരു ലഹങ്ക സ്റ്റൈൽ ക്രിയേറ്റ് ചെയ്ത് നോക്കാം. ധരിക്കാൻ ഏറെ പ്രിയമുള്ള വസ്ത്രമാണ് ലഹങ്ക. പ്രത്യേകിച്ച് ഏതെങ്കിലും വിശേഷദിവസങ്ങളിൽ. ഈ സ്വാതന്ത്ര്യദിനത്തിൽ വിവിധ പരിപാടികൾക്കായി ഒരുങ്ങിയെത്തുന്നവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

ലഹങ്ക ക്രിയേറ്റ് ചെയ്യുന്നതിനായി വെള്ള നിറത്തിലുള്ള ചന്ദേരി സിൽക്സ് എടുക്കാവുന്നതാണ്. വെള്ളയുടെ കൂടെ ഗോൾഡൻ മിക്സോ, സിൽവർ മിക്സോ വരുന്നതാവണം. ചന്ദേരി സിൽക്സ് ഷർട്ട് മോഡലിൽ തുന്നിയെടുക്കുക. കോളർ നൽകുന്നത് ഭംഗിയായിരിക്കും. സ്ലീവ്ലെസ്സ് ഇഷ്ടമുള്ളവർക്ക് അങ്ങനെയും അല്ലാത്തവർക്ക് ഷർട്ട് മോഡലിലും തുന്നിയെടുക്കാം. സ്കേർട്ടിനും ചന്ദേരി സിൽക്സ് എടുക്കാവുന്നതാണ്. ഓറഞ്ച്, പച്ച നിറത്തിലുള്ള ചന്ദേരി തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുമ്പോൾ ഡാർക്ക് ഷെയ്ഡുകൾ വരാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

ഇവ രണ്ടും ഇടകലർന്ന രീതിയിൽ നീളത്തിൽ ഞെറിവെച്ച് ലെയറായി കിടക്കുന്ന പോലെ ലഹങ്ക തുന്നിയെടുക്കാം. ഇതിന്റെ ഏറ്റവും താഴെയായി ഗോൾഡൻ ഫ്രിൽസ് നിങ്ങൾക്ക് ഇഷ്ടമുള്ളതുപോലെ ഡിസൈൻ ചെയ്തെടുക്കാവുന്നതാണ്.

ലഹങ്ക ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ മാലയേക്കാൾ ചോക്കർ ധരിക്കുന്നതാണ് ഭംഗി. ന്യൂഡ് മേയ്ക്കപ്പിനൊപ്പം ഡാർക്ക് ലിപ്സ്റ്റിക് ഉപയോഗിക്കാം. ഈ ലഹങ്കയുടെ കൂടെ ജൂട്ടീസ് ധരിക്കാനും ശ്രദ്ധിക്കണം.