chess

തി​രുവനന്തപുരം : സെപ്തംബർ 6,7 തീയതികളിൽ നടക്കുന്ന കേരള പ്രീമിയർ ചെസ് ലീഗ് ടൂർണമെന്റി​ലെ കളിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ലേലത്തിന് ഹിൽട്ടൺ ഗാർഡൻ ഹോട്ടലിൽ തുടക്കമായി. പ്രിമിയർ ചെസ് അക്കാഡമി സി.ഇ.ഒ രഞ്ജിത്ത് ബാലകൃഷ്ണൻ ലേലത്തിന് നേതൃത്വം നൽകി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കാഷ് പ്രൈസ് നൽകുന്ന ചെസ് ലീഗാണിത്.

പ്രിമിയർ ചെസ് ലീഗിനായി വിഖ്യാത ഗായിക ഉഷ ഉതുപ്പ് പാടിയ തീം സോംഗിന്റെ ലോഞ്ചിംഗ് ആന്റോ മാത്യു നിർവഹിച്ചു. ആർബിറ്റേഴ്സിനും ടീമുകൾക്കുമുള്ള ജഴ്സി പ്രകാശനം രഞ്ജിത്ത് ബാലകൃഷണൻ ഡെപ്യൂട്ടി ചീഫ് ആർബിറ്റർ കെ. എ യൂനിസിന് നൽകി നിർവഹിച്ചു. ടൂർണമെന്റിന്റെ ആകെ സമ്മാനത്തുക 25ലക്ഷം രൂപയാണ്. ചാമ്പ്യൻ ടീമിന് പത്ത് ലക്ഷം ലഭിക്കും. രണ്ടാം സ്ഥാനം 7 ലക്ഷം, മൂന്നാം സ്ഥാനം 4 ലക്ഷം, നാലാം സ്ഥാനം 3 ലക്ഷം എന്നിങ്ങനെയാണ് സമ്മാന ഘടന.