ss

കൊച്ചി: ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന 'അമ്മ' തിരഞ്ഞെടുപ്പിൽ 506 അംഗങ്ങളിൽ 298 പേർ വോട്ടുചെയ്തു. അഡ്വ. മനോജ് മുഖ്യവരണാധികാരിയായി. മോഹൻലാൽ, ദിലീപ്, ജനാർദ്ദനൻ, സലിംകുമാർ, മല്ലിക സുകുമാരൻ തുടങ്ങിയവരടക്കം വോട്ടു ചെയ്യാനെത്തി. ചുമതലയേറ്റ ഭാരവാഹികൾക്ക് നടൻ ദേവൻ സത്യപ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.

വോട്ടുനില

പ്രസിഡന്റ്: ശ്വേത മേനോൻ 159, ദേവൻ 132

ജനറൽ സെക്രട്ടറി: കുക്കു പരമേശ്വരൻ 172, രവീന്ദ്രൻ 115

വൈസ് പ്രസിഡന്റ്: ജയൻ ചേർത്തല 267, ലക്ഷ്മിപ്രിയ 139, നാസർ ലത്തീഫ് 96

ജോയിന്റ് സെക്രട്ടറി: അൻസിബ ഹസൻ (എതിരില്ല)

ട്രഷറർ: ഉണ്ണി ശിവപാൽ 167, അനൂപ് ചന്ദ്രൻ 108