d

ഏകദേശം 5000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള 184 ഫ്ലാറ്റുകൾ പാ‌ർലമെന്റംഗങ്ങൾക്കായി ആഗസ്റ്റ് 12ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ന്യൂഡൽഹിയിലെ ബാബ ഖരക് സിംഗ് മാർഗിലാണ് നാല് ടവറുകളിലായി 23 നിലകളുള്ള ബഹുനില ഫ്ലാറ്റുകൾ എം.പിമാർക്കായി 680 കോടി രൂപ ചെലവിൽ പണി കഴിപ്പിച്ചത്. കൃഷ്ണ,​ ഗോദാവരി,​ കോസി,​ ഹൂഗ്ലി എന്നീ നദികളുടെ പേരാണ് നാല് ടവറുകൾക്ക് നൽകിയിരിക്കുന്നത്.,​ ല്യൂട്ടൻസ് ഡൽഹിയിലെ പഴയ ബംഗ്ലാവുകൾക്ക് പകരമായാമ് ആഘുനിക രീതിയിലുള്ള ബഹുനില അപ്പാർട്ട്മെന്റുകൾ നി‌ർമ്മിച്ചിരിക്കുന്നത്.

ഓരോ ഫ്ലാറ്റിലും ഒരു ഡ്രോയിംഗ്, റൂം ഡൈനിംഗ് റൂം, ഫാമിലി ലോഞ്ച്, പൂജാ മുറി, അഞ്ച് കിടപ്പുമുറികൾ എന്നിവ ഉൾപ്പെടുന്നു, ഓരോന്നിനും അറ്റാച്ച്ഡ് ഡ്രസ്സിംഗ് ഏരിയയും ബാത്ത്റൂമും ഉണ്ട്. കുക്കിംഗ് ഹോബുകളും ചിമ്മിനികളും ഘടിപ്പിച്ച മോഡുലാർ അടുക്കളകളാണ് ഉള്ളത്. വിശാലമായ സ്റ്റോറേജ് സ്പേസും സജ്ജീകരിച്ചിരിക്കുന്നു, അതേസമയം എല്ലാ മുറികളിലെയും വാർഡ്രോബുകളും മോഡുലാർ ആണ്. എംപിമാരുടെ സ്റ്റാഫുകൾക്ക് വേണ്ടി പ്രത്യേക ഓഫീസുകളും ഉണ്ട്. ഓഫീസുകളോട് ചേർന്ന് ടോയ്ലെറ്റുകളും സജ്ജീകരിച്ചിരിക്കുന്നു. ചെറിയ അടുക്കളയും ബാത്ത്‌റൂമുകളുമുള്ള രണ്ട് സ്റ്റാഫ് ക്വാർട്ടേഴ്സുകളും നൽകിയിട്ടിുണ്ട്,

d

എല്ലാ മുറികളിൽ നിന്നും ഓഫീസിൽ നിന്നും ബാൽക്കണിയിലേക്ക് പ്രവേശിക്കാൻ കഴിയും. ഇത് സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്നു. ഓഫീസിലും മാസ്റ്റർ ബെഡ്‌റൂമിലും തടി പാനലുകളും മറ്റിടങ്ങളിൽ വിട്രിഫൈഡ് ടൈലുകളും ചേർന്നതാണ് ഫ്ലോറിംഗ്. ഡബിൾ-ഗ്ലേസ്ഡ് യു,​പി.വി.സി ജനലുകളാണ് ഉള്ളത്. വി.ആർ,​വി സിസ്റ്രം വഴിയുള്ള സെൻട്രൽ എയർ കണ്ടിഷനിംഗ് സൗകര്യമാണ് അപ്പാർട്ട്മെന്റുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ ഫ്ലാറ്റിലും വീഡിയോ ഡോർ ഫോൺ, വൈഫൈ കണക്റ്റിവിറ്റി, കേബിൾ ടിവി, ടെലിഫോൺ സിസ്റ്റം, പൈപ്പ് ലൈൻ ഗ്യാസ് ആർ.ഒ വാട്ടർ ഫിൽട്ടർ, റെഫ്രിജറേറ്റർ, കിച്ചൺ ഗീസർ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

വ്യക്തിഗത ഫ്ലാറ്റുകൾക്ക് പുറമേ, കാന്റീൻ , ജിം, യോഗാ ഹാൾ, കമ്മ്യൂണിറ്റി ഹാൾ, ഡിസ്പെൻസറി, സർവീസ് സെന്റർ, ഗസ്റ്റ് റൂമുകൾ, കടകൾ, ക്ലബ് സൗകര്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ആറ് നിലകളുള്ള ഒരു അമിനിറ്റി ബ്ലോക്കും ഫ്ലാറ്റിന്റെ ഭാഗമാണ്. വിശാലമായ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്., രണ്ട് ബേസ്മെന്റ് ലെവലുകളിലായി 612 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാൻ കഴിയും.

400 kWp ശേഷിയുള്ള സോളാർ റൂഫ്‌ടോപ്പ് പാനലുകൾ, മഴവെള്ള സംഭരണം, മലിനജല സംസ്‌കരണം, ജല പുനരുപയോഗ സംവിധാനങ്ങൾ, ഇരട്ട പ്ലംബിംഗ്, ഊർജ ക്ഷമമായ ലൈറ്റിംഗും ഫാനുകളും, കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിക്കുന്ന ഫിക്‌ചറുകൾ, ഗാർബേജ് ച്യൂട്ടുകൾ തുടങ്ങിയ ഹരിതചട്ടത്തിലൂന്നിയുള്ള നിർമ്മാണ രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഈടുനിൽക്കുന്ന, മോണോലിത്തിക്ക് കോൺക്രീറ്റ്, അലുമിനിയം ഷട്ടറിംഗ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ഈ സമുച്ചയം ഭൂകമ്പത്തെ പ്രതിരോധിക്കുന്നതും ഒരു നൂറ്റാണ്ടിലധികം നിലനിൽക്കുന്നതുമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

g