meenakshi

അഞ്ചാം വയസ് മുതൽ ആരംഭിച്ചതാണ് കാവ്യാ മാധവന്റെ അഭിനയ ജീവിതം. സിനിമയ്ക്കും അഭിനയത്തിനും വേണ്ടി പഠനം പോലും മാറ്റിവച്ച കാവ്യയുടെ വളർച്ച അതിവേഗമായിരുന്നു. ആദ്യ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത കാവ്യ ശക്തമായ തിരിച്ചുവരവാണ് പിന്നീട് നടത്തിയത്. ഇതോടൊപ്പം കാവ്യ ആരംഭിച്ച വസ്ത്ര ശാലയാണ് ലക്ഷ്യ. കൂടുതൽ വിപുലീകരിച്ച് ലക്ഷ്യ ഇന്ന് വസ്ത്രരംഗത്തെ ഉയർന്നു കേൾക്കുന്ന പ്രധാന പേരുകളിൽ ഒന്നായി.

ഇപ്പോഴിതാ ലക്ഷ്യയുടെ മോഡലായി എത്തിയ മീനാക്ഷി ദിലീപിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓണം സാരിയിൽ അതിസുന്ദരിയായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. കാവ്യയുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ് ആണ് മീനാക്ഷിയെ ഒരുക്കിയത്. ജിസ് ജോൺ ആണ് ഫോട്ടോഗ്രാഫർ. ഇൻസ്റ്റഗ്രാമിൽ വൈറലായ ചിത്രത്തിന് താഴെ മനോജ് കെ ജയന്റെ മകൾ കുഞ്ഞാറ്റ അടക്കം നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.