kerala

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങൾ എങ്ങനെ ലഭിക്കുന്നെന്നും പരമ്പരാഗത കൃഷി രീതികൾ പുതു തലമുറയ്ക്ക് പരിചയ പെടുത്തുകയും ചെയ്യുന്നതിനായി കുമാരപുരം സെന്റ് തോമസ് പ്രീ സ്കൂൾ വിദ്യാർത്ഥികൾ പഠനയാത്ര നടത്തി. പേരൂർക്കട കരകുളം ലക്ഷ്മണ പൗൾട്രി ഫാമിലേക്കാണ് പഠന യാത്ര. ആയിരത്തിൽപ്പരം വിവിധ ഇനങ്ങളിലുള്ള കോഴികളും, അവയുടെ ഭക്ഷണ രീതികൾ മുട്ടയുടെ ഉല്‍പാദനം, പരമ്പരാഗത രീതിയില്‍ മഞ്ഞൾ കൃഷി, കരിമ്പ് കൃഷി, വാഴ കൃഷി തുടങ്ങി പലവിധ കൃഷി രീതികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. നഗര സംസ്കാരം മാത്രം കണ്ടു വളരുന്ന പുതു തലമുറ ക്ക് ഈ പഠന യാത്ര ഏറെ കൗതുകം ഉണ്ടാക്കിയതും അതിലുപരി കൃഷി യോട് താല്‍പര്യം ഉണര്‍ത്താനും സഹായിച്ചു. സ്കൂൾ മാനേജ്മന്റ് സഹായത്തോടെ, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടന്ന പഠന യാത്ര ഏറെ പ്രയോജനം ചെയ്തിട്ടുണ്ട് എന്ന് ഹെഡ്മിസ്ട്രെസ് ഗീത ചെറിയാൻ അറിയിച്ചു.