റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ആഗസ്റ്റ് 17 - ചിങ്ങം 1 ഞായറാഴ്ച (പുലർച്ചെ 4 മണി 38 മിനിറ്റ് 17 സെക്കൻഡ് വരെ കാർത്തിക നക്ഷത്രം ശേഷം രോഹിണി നക്ഷത്രം)
അശ്വതി: വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വ്യവഹാര വിജയം, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.
ഭരണി: കാര്യ വിജയം പ്രതീക്ഷിക്കാം. പ്രണയസാഫല്യം, ഓര്‍മക്കുറവ് എന്നിവയുണ്ടാകാം. ആഗ്രഹങ്ങള്‍ സഫലമാകും, കീര്‍ത്തി ലഭിക്കും, കര്‍മ്മപുഷ്ടി, പണമിടപാടുകളില്‍ നേട്ടം.
കാര്‍ത്തിക: യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും. ആശുപത്രി വാസത്തിന് സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. വാഹനസുഖം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും.
രോഹിണി: കള്ളന്മാരെക്കൊണ്ട് ചില ഉപദ്രവങ്ങൾക്ക് സാദ്ധ്യതയുണ്ട്. പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക.
മകയിരം: അന്യദേശത്ത് ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യതയുണ്ട്. സൗന്ദര്യ ബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, കുടുബപരമായി സ്വസ്ഥതയും സമാധാനവും.
തിരുവാതിര: അപമാനിക്കാൻ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, വ്യവഹാര നഷ്ടം.
പുണര്‍തം: വഴക്ക്, രോഗം, ദേശാന്തര സഞ്ചാരം. അശുഭകരമായ വാര്‍ത്തകള്‍ കേൾക്കേണ്ടി വരും, ശത്രുഭയം ഉണ്ടാകും, സഹോദരങ്ങള്‍ കലഹങ്ങൾ ഉണ്ടാക്കാൻ ഉള്ള സാദ്ധ്യത.
പൂയം: സര്‍ക്കാര്‍ ജോലിയിൽ നിൽക്കുന്നവര്‍ക്ക് പ്രതിസന്ധികൾ നേരിടാം. ഈശ്വരാധീനം കുറയും, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, കര്‍ക്കശമായ തീരുമാനങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കും.
ആയില്യം: വ്യവഹാര വിഷയങ്ങളില്‍ പരാജയം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, അധികാര സ്ഥാനത്ത് നിൽക്കുന്നവര്‍ക്ക് മേൽ ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടാകും.
മകം: വിദേശത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള വസ്തുക്കൾ സമ്മാനമായി ലഭിക്കാൻ ഇടയുണ്ട്. മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കേസുകളില്‍ നിന്നും രക്ഷ.
പൂരം: പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. കരാര്‍ ജോലികളിൽ നിന്നും നേട്ടങ്ങളുണ്ടാകും. പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്. യാത്രയില്‍ ഗുണാനുഭങ്ങള്‍, കുടുംബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും.
ഉത്രം: അയൽക്കാരുമായി ചെറിയ കലഹങ്ങൾ എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും.
അത്തം: അമ്മാവനുമായി സ്വരച്ചേർച്ച ഇല്ലായ്മയ്ക്ക് സാദ്ധ്യത. ഇഷ്ടഭക്ഷണ ലഭ്യത, ധനനേട്ടം, കുടുംബസമാധാനം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രത കാണിക്കും.
ചിത്തിര: വീട്ടുകാര്യങ്ങളിലും സമ്പത്തിലും ഭാഗ്യവാനായിരിക്കും. ദാമ്പത്യം സന്തോഷപ്രദമായിരിക്കും, ഈശ്വരാധാന നടത്തും, അംഗീകാരവും ആദരവും ലഭിക്കും, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും.
ചോതി: സമ്പത്തിനെ ചൊല്ലി വിവാദങ്ങളുണ്ടാകും. തൊഴിൽ മേഖലയില്‍ മേന്മ, ധനപരമായി നല്ല സമയം, പഴയകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകര്‍ഷകമായി പെരുമാറും, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.
വിശാഖം: സ്വത്തു സംബന്ധമായി മാനസ്സിക പിരിമുറുക്കവും പ്രതിസന്ധികളും ഉണ്ടാകുന്നതാണ്. സ്ത്രീകള്‍ മൂലം അസ്വസ്ഥത, ആരോഗ്യപരമായി കരുതല്‍ വേണം, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും.
അനിഴം: യാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും, പല കാര്യത്തിലും അവിചാരിത തടസ്സങ്ങള്‍, സുഹൃത്തുക്കളുമായി കലഹവും അകൽച്ചയും ഉണ്ടാകും.
കേട്ട: വഞ്ചനക്ക് പാത്രമാകും, അപകീര്‍ത്തിക്കു സാദ്ധ്യത, ശാരീരിക അസുഖങ്ങള്‍ കൂടും, ശത്രുക്കൾ ഉണ്ടാകും, ക്രയവിക്രയങ്ങളില്‍ ധനനഷ്ടം, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും.
മൂലം: ശത്രുക്കളുടെ ശല്യം നിമിത്തം അപകടം സംഭവിക്കാം, ആത്മധൈര്യം കൈവിടാതെ പ്രവര്‍ത്തിക്കണം. സഹപ്രവര്‍ത്തകരുമായി വാദ പ്രതിവാദങ്ങൾ ഉണ്ടാകും, അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കുക.
പൂരാടം: സ്ത്രീകള്‍ക്ക് അവിചാരിത പ്രയാസങ്ങള്‍, കുടുംബത്തില്‍ അസ്വസ്ഥതകളും അഭിപ്രായ ഭിന്നതകളും, മനഃക്ലേശത്തിന് സാദ്ധ്യത, ഉദരരോഗം സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും.
ഉത്രാടം: അലസതകള്‍ അനുഭവപ്പെടും, അപകടസാദ്ധ്യത, കര്‍മ്മ സംബന്ധമായി ബുദ്ധിമുട്ടുകള്‍, സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണവും സമയവും ചെലവഴിക്കേണ്ടി വരും.
തിരുവോണം: സർക്കാരിൽ നിന്ന് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും, കലാരംഗത്ത് ഉള്ളവർക്ക് നേട്ടം, ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടും, അസുഖങ്ങള്‍ ഭേദപ്പെടും.
അവിട്ടം: ശത്രുക്കൾ കാരണം ദോഷം സംഭവിക്കും. ജോലിക്കാർ കാരണം നഷ്ടങ്ങൾ സംഭവിക്കുന്നതാണ്. കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണർവും ഉണ്ടാകും.
ചതയം: ജീവിതപങ്കാളി കാരണം കുടുംബ ജീവിതം സമാധാനപ്രദമാകും. ധനനേട്ടം, സമ്മാനാദിലാഭം, ആപത്തുകളില്‍ നിന്നും മോചനം, ശത്രുക്കള്‍ ഒഴിഞ്ഞുപോകും, സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും, രോഗശാന്തിയുണ്ടാകും.
പൂരുരുട്ടാതി: കാലം അനുകൂലം. സ്വയം തൊഴിലിലൂടെ ധനലാഭം, പല വിധത്തിലുമുള്ള ആപത്തുകളില്‍ നിന്നും രക്ഷപ്പെടും, പുതിയ സംരഭങ്ങള്‍ തുടങ്ങും, അഭിവൃദ്ധിയും സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാം.
ഉതൃട്ടാതി: തൊഴിലിൽ അഭിവൃദ്ധി പ്രതീക്ഷിക്കാം. വിഷമതകള്‍ മാറി കിട്ടും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയ പ്രതീക്ഷ, തൊഴില്‍പരമായി നേട്ടങ്ങള്‍.
രേവതി: സമൂഹത്തിൽ ഉയർന്ന പദവിയും തൊഴിലിൽ നേട്ടവും ഫലം. ആത്മവിശ്വാസത്തോടു കൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ വിജയം, ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കും.