തിരുവനന്തപുരം : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. കെ.എസ് ബാലഗോപാൽ (പ്രസിഡന്റ്) ,വിജുവർമ്മ (സെക്രട്ടറി).എസ്. ഗണേഷ് കുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള 26 അംഗ ഭരണസമിതിയാണ് ചുമതലയേറ്റത്.കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട കെ.എസ് ബാലഗോപാലിനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ്.എസ് സുധീർ, സുധീഷ് കുമാർവിദ്യാധരൻ പിള്ള എന്നിവർ പങ്കെടുത്തു.