modi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഏഴാം ച‌രമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്‌മരിച്ചും ശ്രദ്ധാജ്ഞലി അർപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. വാജ്‌പേയിയുടെ ഓർമ്മകൾ ഉറങ്ങുന്ന ഡൽഹിയിലെ 'സദൈവ് അടൽ' സമാധിഭൂമിയിലെത്തി പുഷ്‌പാർച്ചന നടത്തി. രാഷ്ട്രത്തിനായുള്ള അചഞ്ചലമായ സേവനമായിരുന്നു വാജ്‌പേയിയുടെ ജീവിതം. അദ്ദേഹത്തിന്റെ ചിന്തകളും ആദർശങ്ങളും ഇന്ത്യയുടെ പുരോഗതിയിലേക്കുള്ള യാത്രയെ തുടർന്നും നയിക്കുന്നുവെന്ന് മോദി എക്‌സ് അക്കൗണ്ടിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത തുടങ്ങിയവരും സമാധിസ്ഥലത്തെത്തി ആദരമർപ്പിച്ചു.