trump-

ന്യൂഡൽഹി : റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്ക് തീരുവ ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ‌ഡൊണാൾഡ് ട്രംപ് പിൻവാങ്ങുന്നതായി സൂചന. ഇന്ന് അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത്. തീരുവ ചുമത്തുന്നതിൽ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്നും ചിലപ്പോൾ തീരുവ ചുമത്തേണ്ടി വരില്ലെന്നും ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തിയെന്നും ഒരഭിമുഖത്തിനിടെ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ ഏകദേശം 40 ശതമാനത്തോളം എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ചൈനയും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയാൽ അത് അവർക്ക് വലിയ തിരിച്ചടിയാകും. ആവശ്യമെങ്കിൽ താൻ അത് ചെയ്യും. എന്നാൽ അതിന്റെ ആവശ്യം വരില്ല എന്നും ട്രംപ് പറഞ്ഞു.

അതേസമയം യു​ക്രെ​യി​നി​ലെ​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​വെ​ടി​നി​റു​ത്ത​ല​ല്ല,​ ​സ്ഥി​ര​മാ​യ​ ​സ​മാ​ധാ​ന​ ​ക​രാ​റാ​ണ് ​വേ​ണ്ട​തെ​ന്ന​ ​ വ്ലാ​ഡി​മി​ർ​ ​പു​ട്ടി​ന്റെ​ ​ആ​വ​ശ്യ​ത്തെ​ ​ട്രം​പ് ​അം​ഗീ​ക​രി​ച്ചു.​ ​വെ​ടി​നി​റു​ത്ത​ൽ​ ​ശാ​ശ്വ​ത​മ​ല്ലെ​ന്നും ട്രംപ് ​ ​പ​റ​ഞ്ഞു.​ ​ച​ർ​ച്ച​യ്ക്ക് ​തൊ​ട്ടു​മു​മ്പ് ​വ​രെ​ ​വെ​ടി​നി​റു​ത്ത​ൽ​ ​വേ​ണ​മെ​ന്നാ​യി​രു​ന്നു​ ​നി​ല​പാ​ട്.​ ​ട്രം​പി​ന്റെ​ ​മ​നം​മാ​റ്റം​ ​യു​ക്രെ​യി​നും​ ​യൂ​റോ​പ്യ​ൻ​ ​സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കും​ ​പ്ര​ഹ​ര​മാ​യി.​ ​സ​മാ​ധാ​ന​ ​ക​രാ​റി​ൽ​ ​എ​ത്തും​ ​മു​മ്പ് ​വെ​ടി​നി​റു​ത്ത​ൽ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ഇ​വ​രു​ടെ​ ​ആ​വ​ശ്യം.


അ​തേ​സ​മ​യം,​ ​പു​ട്ടി​നു​മാ​യി​ ​മൂ​ന്ന് ​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ച​ർ​ച്ച​യ്ക്ക് ​'​പ​ത്തി​ൽ​ ​പ​ത്ത് ​"​ ​മാ​ർ​ക്ക് ​ന​ൽ​കി​യ​ ​ട്രം​പ്,​ ​കാ​ര്യ​മാ​യ​ ​പു​രോ​ഗ​തി​യു​ണ്ടാ​യെ​ന്ന് ​വ്യ​ക്ത​മാ​ക്കി.​ ​യു​ദ്ധം​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​യു​ക്രെ​യി​ൻ​ ​റ​ഷ്യ​യു​മാ​യി​ ​സ​മാ​ധാ​ന​ ​ക​രാ​റി​ലെ​ത്ത​ണം.​ ​റ​ഷ്യ​ ​വ​ലി​യ​ ​ശ​ക്തി​യാ​ണെ​ന്നും​ ​യു​ക്രെ​യി​ൻ​ ​അ​ങ്ങ​നെ​യ​ല്ലെ​ന്നും​ ​ട്രം​പ് ​പ​റ​ഞ്ഞു.​ ​ര​ഹ​സ്യ​ ​ച​ർ​ച്ച​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.