case

ന്യൂഡൽഹി: 65കാരിയായ അമ്മയെ ക്രൂരമായി പീഡിപ്പിച്ച 39 കാരൻ പിടിയിൽ. ഡൽഹിയിലെ ഹൗസ് ബാസിയിലാണ് നടുക്കുന്ന സംഭവം നടന്നത്. അമ്മയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു ക്രൂര ബലാത്സംഗം. രണ്ടുവട്ടം മകൻ തന്നെ ക്രൂര പീഡനത്തിനിരക്കിയെന്ന് അമ്മ പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 25കാരിയായ മകൾക്കൊപ്പമെത്തിയാണ് സ്ത്രീ പരാതി നൽകിയത്. പ്രതിയുടെ പിതാവ് വിരമിച്ച സർക്കാർ ജീവനക്കാരനാണ്. ഇളയ മകൾ, മകൻ എന്നിവർക്കൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. ഇവരുടെ മൂത്ത മകൾ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലാണ്.

ജൂലായ് 17ന് സ്ത്രീയും ഭർത്താവും മകളും ചേർന്ന് സൗദിയിലേക്ക് തീർത്ഥാടനത്തിനായി പോയി. പിന്നാലെ മകൻ പിതാവിനെ വിളിച്ച് അടിയന്തരമായി നാട്ടിലെത്താൻ ആവശ്യപ്പെട്ടു, നാട്ടിലെത്തിയാൽ ഉടൻ അമ്മയുമായുള്ള വിവാഹബന്ധം വേർപെടുത്തണമെന്നും യുവാവ് പിതാവിനോട് ആവശ്യപ്പെട്ടു. കാരണമെന്തെന്ന് ചോദിച്ചതോടെ താൻ കുട്ടിയായിരുന്നപ്പോൾ അമ്മയ്ക്ക് മറ്റ് പുരുഷന്മാരുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്. ഓഗസ്റ്റ് ഒന്നിന് കുടുംബം ഡൽഹിയിൽ തിരിച്ചെത്തി.

വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് അമ്മയെ മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു. ഭയന്ന സ്ത്രീ വീട്ടിൽ നിന്ന് ഇറങ്ങി മൂത്തമകൾക്കൊപ്പം പോയി. ഓഗസ്റ്റ് 11 അവർ തിരിച്ചെത്തിയത്. വീണ്ടും പ്രതി തനിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് അമ്മയെ മുറിക്കുള്ളിലാക്കി ബലാത്സംഗം ചെയ്തു, അവിഹിതബന്ധത്തിന്റെ ശിക്ഷയാണ് ഇതെന്നാണ് പ്രതി പറഞ്ഞത്. പിന്നാലെ അമ്മ കാര്യങ്ങൾ ഇളയമകളോട് തുറന്നുപറയുകയായിരുന്നു. തുടർന്നാണ് ഇരുവരും ചേർന്ന് പൊലീസിൽ പരാതി നൽകിയത്.