അലക്സാണ്ടർ എന്ന സ്റ്റൈലിഷ് അധോലോക രാജാവായി മമ്മൂട്ടി എത്തി പ്രേക്ഷകർക്ക് ആവേശം പകർന്ന സാമ്രാജ്യം സെപ്തംബർ മാസം റീ റിലീസ് ചെയ്യും.സ്ലോമോഷൻ ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ സാമ്രാജ്യം ജോമോന്റെ സംവിധാന അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു.
ഫോർ കെ ഡോൾബി അറ്റ്മോസ് പതിപ്പിൽ എത്തുന്ന ചിത്രത്തിന്റെ റീ മാസ്റ്ററിംഗ് ജോലികൾ പുരോഗമിക്കുന്നു.
1990ൽ റിലീസ് ചെയ്ത സാമ്രാജ്യം അക്കാലത്തെ ഏറ്രവും മികച്ച സ്റ്റൈലിഷ് സിനിമ എന്ന ഖ്യാതിയും നേടി.
വിവിധ ഭാഷകളിൽ മൊഴിമാറ്റുകയും റീമേക്ക് ചെയ്തും എത്തിയ ചിത്രം മലയാള സിനിമയുടെ മാർക്കറ്റ് അന്യ ഭാഷകളിൽ ഉയർത്തുന്നതിൽ നിർണായക പങ്കു വഹിച്ചു.ഗാനങ്ങളില്ലാതെ ഇളയരാജ പശ്ചാ
ത്തല സംഗീതം മാത്രമൊരുക്കിയ ചിത്രം ആണ് സാമ്രാജ്യം . പശ്ചാത്തലസംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായിരുന്നു. ഗാന രചയിതാവ് ഷിബു ചക്രവർത്തിയാണ് തിരക്കഥ .ജയനൻ വിൻസന്റ് എന്ന ഛായാഗ്രാഹകന്റെ സംഭാവനയും ഏറെ വലുതായിരുന്നു.
മധു, ക്യാപ്ടൻ രാജു, വിജയരാഘവൻ അശോകൻ, ശ്രീവിദ്യ , സോണിയ, ബാലൻ.കെ.നായർ, സത്താർ, സാദിഖ്, ഭീമൻ രഘു , ജഗന്നാഥ വർമ്മ, പ്രതാപചന്ദ്രൻ, സി.ഐ. പോൾ, ജഗന്നാഥൻ, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരാണ് മറ്റ് താരങ്ങൾ.ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ ആണ് നിർമ്മാണം.
.
.