ഇസ്ലാമബാദ്: സീനിയര്‍ താരങ്ങളും മുന്‍ ക്യാപ്ടന്‍മാരുമായ ബാബന്‍ അസമിനേയും മുഹമ്മദ് റിസ്നേയും ഒഴിവാക്കി ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ആഗസ്റ്റ് 29 മുതല്‍ ഷാര്‍ജയില്‍ അഫ്ഗാനിസ്ഥാന്‍, യു.എ. ഇ ടീമുകള്‍ കൂടി ഉള്‍പ്പെട്ട ത്രിരാഷ്ട്ര ടൂര്‍ണമെന്റിനും ഏഷ്യാകപ്പിനുമുള്ള 17 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. ബാബറും, റിസ്വാനും 2024 ഡിസംബറിലാണ് അവസാനമായി പാകിസ്ഥാനായി ട്വന്റി-20 യില്‍ കളിച്ചത്.
സല്‍മാന്‍ അലി ആഗ നയിക്കുന്ന ടീമില്‍ ഫകര്‍ സമാന്‍, ഷഹീന്‍ അഫ്രീദി , ഹസന്‍ അലി, ഹാരിസ് റൗഫ് തുടങ്ങിയ പ്രമുഖരെല്ലാം ഉണ്ട്.
പാക് ടീം - സല്‍മാന്‍ അലി ആഗ, അബ്രാര്‍ , ഫഹിം അഷ്‌റഫ്, ഫയര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസല്‍ നവാസ്, ഹുസൈന്‍ തലാത്, ഖുഷ്ദില്‍ ഷാ , മൊഹമ്മദ് ഹാരിസ്, നവാസ്, മൊഹമ്മദ് വസീം ജൂനിയര്‍, ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ അഫ്രീദി , സൂഫിയാന്‍.