കൊച്ചി : സാങ്കേതിക തകരാർ കാരണം കൊച്ചി - ഡൽഹി എയർ ഇന്ത്യ- 504 വിമാനത്തിന്റെ യാത്ര വൈകുന്നു. വിമാനം റൺവേയിൽ തെന്നിമാറിയതായി സംശയമുണ്ട്. എന്നാൽ ഇക്കാര്യം സിയാൽ അദികൃതർ നിഷേധിച്ചിട്ടുണ്ട്. രാത്രി 10.34ന് പുറപ്പെടേണ്ട വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത്, രാത്രി വൈകിയും തകരാർ പരിഹരിച്ചിട്ടില്ല. യാത്രക്കാർക്ക് മറ്റൊരു വിമാനമേർപ്പെടുത്തുമെന്ന് സിയാൽ അറിയിച്ചു, ഒരു മണിയോടെ വിമാനം ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.