astro

ജ്യോതിഷപ്രകാരം രാശികൾക്ക് ഏറെ പ്രാധാന്യമുണ്ട്. ജനിച്ച ദിവസം, മാസം എന്നിവ അടിസ്ഥാനമാക്കിയാണ് ഒരാളുടെ രാശി തീരുമാനിക്കുന്നത്. ഓരോ രാശികൾക്കും ഓരോ പ്രത്യേകതകളുമുണ്ട്. ഇതിൽ ചില രാശിക്കാർക്ക് ആഗ്രഹിച്ചതും മോഹിച്ചതുമായ എല്ലാ കാര്യങ്ങളും സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ട്. ഈ രാശിക്കാർ ആരൊക്കെയെന്ന് നോക്കാം.

1. മേടം രാശി (ഏരീസ്)

മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെ ജനിച്ചവരാണ് ഈ രാശിയിൽപ്പെടുന്നത്. ഏറെ ജനപ്രീതിയുള്ള ഇവർ കഠിനാദ്ധ്വാനികളാണ്. ഒരേ സമയം ഒന്നിലേറെ കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരാണ് ഈ രാശിക്കാർ. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും കഠിനാദ്ധ്വാനത്തിലൂടെ നേടിയെടുക്കാൻ ഇവർക്ക് യാതൊരു മടിയുമില്ല.

2. ഇടവം രാശി (ടോറസ്)

ഏപ്രിൽ 21 മുതൽ മേയ് 21 വരെ ജനിച്ചവരാണ് ഇടവം രാശിക്കാർ. യുക്തിയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് ഇവർ. ഉയരങ്ങൾ മാത്രം സ്വപ്‌നം കാണുന്ന ഇക്കൂട്ടർ അതിനായി കഠിനമായി പരിശ്രമിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ സാക്ഷാത്‌കരിക്കാതെ അതിൽ നിന്നും ഇവർ പിന്മാറില്ല.

3. ധനു രാശി (സാജിറ്റേറിയസ് )

നവംബർ 23 മുതൽ ഡിസംബർ 22 വരെ ജനിച്ചവരാണ് ഈ രാശിയിൽപ്പെടുന്നത്. ഏറെ ശുഭാപ്‌തിവിശ്വാസമുള്ള ഇവർ എല്ലാ കാര്യത്തെയും പോസിറ്റീവായി കാണുന്നവരാണ്. മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറുന്ന ഇത്തരക്കാർ തങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചെടുക്കും.