തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്ത് 'മനുഷ്യരോടൊപ്പം' എന്ന പ്രമേയത്തിൽ ക്രിയേഷൻ 2025 സംഘടിപ്പിച്ചു.ന്യൂനപക്ഷ കമ്മിഷനംഗം എ.സൈഫുദീൻ ഹാജി ഉദ്ഘാടനം ചെയ്തു.മാനവീകമായ സങ്കൽപ്പങ്ങൾക്കും ചിന്തകൾക്കും ഊന്നൽ നൽകുന്ന കർമ്മപദ്ധതികളാണ് കാലഘട്ടത്തിന് ആവശ്യമെന്നും ഇത്തരം പ്രവർത്തികൾക്ക് അതിരുകളില്ലെന്നും സൈഫുദീൻ ഹാജി പറഞ്ഞു.കെ.എം.ഹാഷിം ഹാജി അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സിയാദ് സ്വാഗതവും, സംസ്ഥാന കൗൺസിൽ അംഗം താഹിർ സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണവും നടത്തി. സെയ്ദലി സഖാഫി ബീമാപള്ളി നന്ദി പറഞ്ഞു.