യുക്രൈൻ പ്രസിഡന്റ് വൊളാദിമിർ സെലെൻസ്‌കി ആഗ്രഹിച്ചാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ് ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും സെലൻസ്‌കിയോട് ആവശ്യപ്പെട്ടു. സെലെൻസ്‌കിയുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.