kerosene

ആലപ്പുഴ: ജില്ലയിലെ എല്ലാതാലൂക്കുകളിലും മണ്ണെണ്ണ വിതരണ ഡിപ്പോകളില്ലാത്തതിന്റെ ബുദ്ധിമുട്ടിലാണ് റേഷന്‍ വ്യാപാരികള്‍. കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ മാത്രമാണ് മണ്ണെണ്ണ ഡിപ്പോകളുള്ളത്. കുട്ടനാട് താലൂക്കിലുള്ളവര്‍ അമ്പലപ്പുഴയില്‍ നിന്നും ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ കാര്‍ത്തികപ്പള്ളിയില്‍ നിന്നുമാണ് ഇപ്പോള്‍ മണ്ണെണ്ണ ശേഖരിക്കുന്നത്. ഇതുകാരണം അധിക ദൂരം സഞ്ചരിച്ച് വേണം വ്യാപാരികള്‍ മണ്ണെണ്ണ ശേഖരിക്കാന്‍. ഒരു റേഷന്‍ കടയ്ക്ക് 300 ലിറ്റര്‍ മണ്ണെണ്ണയാണ് ശരാശരി അനുവദിക്കുന്നത്. ഇതിന് കമ്മിഷമായി ലഭിക്കുന്നത് ലിറ്ററിന് 6 രൂപയാണ്. അതായത് 300 ലിറ്റര്‍ മണ്ണെണ്ണ വിതരണം ചെയ്താല്‍ വ്യാപാരിക്ക് കിട്ടുന്നത് 1800 രൂപ. എന്നാല്‍,? ഡിപ്പോകളിലെത്തി മണ്ണെണ്ണ ശേഖരിക്കുന്നതിനുള്ള ചെലവ് ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.


വിതരണം വാതില്‍പ്പടിയാക്കണം


1. സംസ്ഥാനത്ത് ഒന്നര വര്‍ഷത്തിന് ശേഷമാണ് മണ്ണെണ്ണ വിതരണം പുന:സ്ഥാപിക്കുന്നത്. എ.എ.വൈ കാര്‍ഡുകള്‍ക്ക് ഒരുലിറ്ററും മറ്റ് കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ മണ്ണെണ്ണയുമാണ് അനുവദിച്ചിട്ടുള്ളത്


2. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടുത്ത ഘട്ടം മണ്ണെണ്ണ വിതരണം വാതില്‍പ്പടി സേവനമായി നല്‍കണമെന്നതാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം

ഡിപ്പോകളും

റേഷന്‍ കടകളും

ചേര്‍ത്തല: 288

അമ്പലപ്പുഴ:198

കുട്ടനാട്:114

കാര്‍ത്തികപ്പള്ളി:255

മാവേലിക്കര:219

ചെങ്ങന്നൂര്‍:126


കാര്‍ഡുകളും

ഗുണഭോക്താക്കളും

എ.എ.വൈ: 38859, 121862

പി.എച്ച്.എച്ച്: 280278, 1008018

എന്‍.പി.എസ്: 118000, 448377

എന്‍.പി.എന്‍.എസ്: 185797, 675151


മണ്ണെണ്ണ വില

ലിറ്ററിന്: 68


ജില്ലയില്‍ മണ്ണെണ്ണ ഡിപ്പോകള്‍ കുറവായതിനാല്‍ ഒക്ടോബര്‍ ഡിസംബര്‍ ടേമിലേക്കുള്ള മണ്ണെണ്ണ വിതരണം വാതില്‍പ്പടി സേവനമാക്കണം. -എന്‍. ഷിജീര്‍, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടേയ്ല്‍ റേഷന്‍ ഡീലേഴ്സ് അസോ.