രണ്ട് വ്യത്യസ്ത കുടുംബങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും വരുന്നവരുടെ ഒത്തുചേരലാണ് വിവാഹം. നക്ഷത്രപ്പൊരുത്തം നോക്കി വിവാഹം കഴിക്കുന്നവരും ധാരാളമുണ്ട്. ചില നക്ഷത്രക്കാർക്ക് വിവാഹശേഷം അഭിവൃദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. ഇങ്ങനെ വിവാഹശേഷം ഉയർച്ച നേടാൻ സാദ്ധ്യതയുള്ള നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
പൂരം, ഭരണി, പൂരാടം നക്ഷത്രങ്ങളാണ് ആദ്യത്തേത്. ശുക്രൻ ദശാനാഥനായി വരുന്ന നക്ഷത്രക്കാരാണിത്. ഇവർക്ക് 20 വർഷത്തോളം ശുക്രദശയാണ്. വിവാഹശേഷം ഉയർച്ച കൈവരിക്കുന്നവരാണ്. ജോലിപരമായും നല്ല കാര്യങ്ങൾ സംഭവിക്കും.
പുണർതം, വിശാഖം, പൂരൂരുട്ടാതി എന്നിവരാണ് അടുത്ത നക്ഷത്രക്കാർ. വ്യാഴം ദശാനാഥനായി വരുന്നതാണ് ഈ നക്ഷത്രങ്ങൾ. ഇവർക്ക് വിവാഹശേഷം സാമ്പത്തികമായി ഉയർച്ച കൈവരിക്കാനാകും. ഈ നക്ഷത്രക്കാർക്ക് ബിസിനസിൽ ഉയർച്ച കൈവരിക്കാനാകും.
രോഹിണി, അത്തം, തിരുവോണം എന്നിവരാണ് അടുത്ത നക്ഷത്രക്കാർ. ചന്ദ്രദിശയിൽ ജനനമുള്ള നക്ഷത്രക്കാരാണിവർ. ഇവർക്ക് വിവാഹശേഷം ഉയർച്ചയുണ്ടാവും. സാമ്പത്തികമായും ജോലിപരമായും ഉയർച്ചകളുണ്ടാകും.