mammootty

മെഗാസ്റ്റാർ മമ്മൂട്ടി രോഗമുക്തി നേടി അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ്. അദ്ദേഹം പൂർണ ആരോഗ്യവാനാണ്. ഈ വേളയിൽ മമ്മൂട്ടിയുടെ ഫോൺ കോളിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ശ്രീരാമൻ. അവസാനത്തെ ടെസ്റ്റും പാസായെന്നായിരുന്നു മമ്മൂട്ടി തന്നോട് പറഞ്ഞതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ്? നീ വളരെ ബിസി ആണ് ആണ് ലേ?

"ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ടോറിക്ഷയിൽ. ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "

കാറോ ?

"ഡ്രൈവൻ വീട്ടിൽപ്പോയി. ഇന്ദുചൂഡൻസ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവൻ പോയി..''

ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

" എന്തിനാ?"

അവസാനത്തെ ടെസ്റ്റും പാസ്സായെടാ

"ദാപ്പോ വല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "

നീയ്യാര് പടച്ചോനോ?

"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"

...........

"എന്താ മിണ്ടാത്ത്. ?

ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

യാ ഫത്താഹ്

സർവ്വ ശക്തനായ തമ്പുരാനേ.

കാത്തു കൊള്ളണേ !