വാഷിംഗ്ടൺ: രാജ്യത്തെ നിയമങ്ങൾ ലംഘിച്ച 6,000ത്തിലേറെ വിദേശികളുടെ സ്റ്റുഡന്റ് വിസ റദ്ദാക്കിയതായി യു.എസ്. ചട്ടങ്ങൾ ലംഘിച്ചവരുടെയും കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയവരുടെയും വിസകളാണ് റദ്ദാക്കിയത്. ആക്രമണം,ലഹരി ഉപയോഗിച്ച ശേഷം വാഹനം ഓടിക്കൽ,മോഷണം,തീവ്രവാദത്തിന് പിന്തുണ തുടങ്ങിയ ആരോപണങ്ങൾ നേരിട്ടവർ ഇക്കൂട്ടത്തിൽ ഏറെയാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ജനുവരി മുതലുള്ള കണക്കാണിത്.