തിരുവനന്തപുരം: പലസ്തീൻ - ഇസ്രായേൽ യുദ്ധം രണ്ടാണ്ട് പിന്നിടുമ്പോൾ,വീരമൃത്യു വരിച്ച 270 മാദ്ധ്യമപ്രവർത്തകർക്ക് ആദരസൂചകമായി കേരള മീഡിയ അക്കാഡമി ഭാരത് ഭവനിൽ ഫോട്ടോ പ്രദർശനം ഒരുക്കി.ഗാസയിലെ യുദ്ധസാഹചര്യത്തിൽ ഫോട്ടോ ജേർണലിസ്റ്റുകൾ സാഹസികമായി പകർത്തിയ നേർക്കാഴ്ചകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. കേരളത്തിലെ സീനിയർ ഫോട്ടോ ജേർണലിസ്റ്റുകൾ പകർത്തിയ വാർത്താച്ചിത്രങ്ങളും പ്രദർശിപ്പിച്ചു.മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ചു.കേരള മീഡിയ അക്കാഡമി സെക്രട്ടറി അനിൽ ഭാസ്കർ,കെ.യു.ഡബ്ല്യു.ജെ ജനറൽ സെക്രട്ടറി

സുരേഷ് എടപ്പാൾ,സീനിയർ ഫോട്ടോ ജേർണലിസ്റ്റ് ബി.ചന്ദ്രകുമാർ,സീനിയർ ജേർണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം,എ.മാധവൻ,കെ.പി.വിജയകുമാർ,എം.സരിത വർമ്മ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോൺ മുണ്ടക്കയം,സീനിയർ ഫോട്ടോ ജേർണലിസ്റ്റ് പി.മുസ്‌തഫ, ഷില്ലർ സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.

സീനിയർ ജേർണലിസ്റ്റ്സ് ഫോറത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം ഇന്ന് അവസാനിക്കും.