f

മുംബയ്: കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ ഇതുവരെ എട്ട് പേർ മരിച്ചെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നിരവധി പേരെ കാണാതായി. നൂറിലധികം പേരെ രക്ഷപ്പെടുത്തി. വരും മണിക്കൂറുകൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. മുംബയ്,താനെ,റായ്ഗഡ്,രത്നഗിരി,സിന്ധുദുർഗ് തുടങ്ങിയ ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. രണ്ട് ദിവസമായി പെയ്ത മഴയിൽ സംസ്ഥാനത്തുടനീളം 12-14 ലക്ഷം ഹെക്ടർ ഭൂമിയിലെ വിളകൾ നശിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു.

കേന്ദ്രകാലാവസ്ഥാ വകുപ്പ് മുംബയ്,താനെ,റായ്ഗഢ്,രത്നഗിരി,പൽഘാർ എന്നിവിടങ്ങളിൽ ഇന്ന് റെഡ് അലേർട്ടും പ്രഖ്യാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബയിൽ മാത്രം 300 മില്ലിമീറ്റർ മഴ ലഭിച്ചു. അതേസമയം, രണ്ട് ദിവസമായി മുംബയ് നഗരം വെള്ളത്തിനടിയിലാണ്. ദാദർ,മാട്ടുംഗ,സിയോൺ,അന്ധേരി,പരേൽ തുടങ്ങിയ പ്രദേശങ്ങളിൽ ജനജീവിതം ദുഷ്‌കരമാക്കി. ബൈക്കുല്ല,കലചൗക്കി,താനെ, ഘട്‌കോപ്പർ,വിദ്യാവിഹാർ,വിക്രോളി,ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുംബയ് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും സർക്കാർ നിർദ്ദേശിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകി. കനത്ത മഴയെ തുടർന്ന് ഇന്നലെ ബോംബെ ഹൈക്കോടതി ഉച്ചയ്ക്ക് 12.30 വരെയാണ് പ്രവർത്തിച്ചത്.

അതേസമയം, ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ടെന്നും കലാവസ്ഥ വിഭാഗം അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ എസ്.ഡി.ആർ.എഫിനെയും എൻ.ഡി.ആർ.എഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് ഫഡ്നാവിസ് അറിയിച്ചു. മിഠി നദി കരകവിഞ്ഞതിനാൽ കുർള പ്രദേശത്തുള്ള 350 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. റായ്ഗഢിയിൽ മണ്ണിടിച്ചിലിൽ 75കാരിയായ വിധ മോട്ടിറാം ഗായ്കർ എന്ന സ്ത്രീ മരിച്ചു.

253 വിമാനങ്ങൾ

വൈകി
കനത്ത മഴയെ തുടർന്ന് മുംബയ് വിമാനത്താവളത്തിൽ നിന്നുള്ള വ്യോമഗതാഗതം താറുമാറായി. ഇവിടെ നിന്ന് പുറപ്പെടേണ്ട 253 വിമാനങ്ങൾ വൈകി. 14 വിമാനങ്ങൾ സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. അതേസമയം റോഡുകൾ,സബ്‌വേകൾ,റെയിൽ ട്രാക്കുകൾ എന്നിവ വെള്ളത്തിനടിയിലായി. സെൻട്രൽ റെയിൽവേ ലൈനിലെ ട്രെയിൻ സർവീസുകൾ 20 മുതൽ 30 മിനിറ്റിലധികം വൈകി. ചില ഭാഗങ്ങളിൽ ട്രാക്കുകളിൽ നേരിയ വെള്ളക്കെട്ട് ഉണ്ടായത് ട്രെയിൻ ഗതാഗതം വൈകാൻ കാരണമായി. മരങ്ങൾ കടപുഴകി വീണതിനാൽ നിരവധി പാതകളിൽ ഗതാഗതം തടസപ്പെട്ടു.

വൈ​ദ്യു​തി​ ​നി​ല​ച്ചു​:​ ​മോ​ണോ​റെ​യിൽ
ട്രെ​യി​ൻ​ ​ഉ​യ​ര​പ്പാ​ത​യി​ൽ​ ​കു​ടു​ങ്ങി

ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​വൈ​ദ്യു​തി​ ​ത​ക​രാ​റു​ണ്ടാ​യ​തി​നു​ ​പി​ന്നാ​ലെ​ ​മും​ബ​യി​ലെ​ ​മോ​ണോ​റെ​യി​ൽ​ ​ട്രെ​യി​ൻ​ ​യാ​ത്ര​യ്ക്കി​ടെ​ ​നി​ശ്ച​ല​മാ​യി.​ ​ഇ​തോ​ടെ​ 200​ ​ഓ​ളം​ ​യാ​ത്ര​ക്കാ​ർ​ ​ട്രെ​യി​നു​ള്ളി​ ​മൂ​ന്ന് ​മ​ണി​ക്കൂ​റി​ല​ധി​കം​ ​കു​ടു​ങ്ങി​കി​ട​ന്നു.​ ​തു​ട​ർ​ന്ന് ​അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ​ ​സ്ഥ​ല​ത്തെ​ത്തി​ ​മോ​ണോ​റെ​യി​ലി​ന്റെ​ ​ജ​ന​ൽ​ച്ചി​ല്ലു​ക​ൾ​ ​ത​ക​ർ​ത്ത് ​കൂ​റ്റ​ൻ​ ​ക്രെ​യി​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​രാ​ത്രി​ 9​:15​ ​ഓ​ടെ​യാ​ണ് ​എ​ല്ലാ​വ​രെ​യും​ ​പു​റ​ത്തെ​ത്തി​ച്ച​ത്.​ ​വൈ​ദ്യു​തി​വി​ത​ര​ണം​ ​ത​ട​സ​പ്പെ​ട്ട​തോ​ടെ​ ​ട്രെ​യി​നി​ലെ​ ​എ​യ​ർ​ക​ണ്ടീ​ഷ​ൻ​ ​സം​വി​ധാ​ന​വും​ ​ത​ക​രാ​റി​ലാ​യി.​ ​ട്രെ​യി​നി​ന്റെ​ ​വാ​തി​ലു​ക​ൾ​ ​തു​റ​ക്കാ​ന്‍​ ​ക​ഴി​ഞ്ഞി​ല്ലെ​ന്നും​ ​എ​സി​ ​ത​ക​രാ​റി​ലാ​യ​തോ​ടെ​ ​പ​ല​ർ​ക്കും​ ​ശാ​രീ​രി​കാ​സ്വാ​സ്ഥ്യം​ ​അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്നും​ ​യാ​ത്ര​ക്കാ​ർ​ ​പ​റ​ഞ്ഞു.
മും​ബ​യ് ​മൈ​സൂ​ർ​ ​കോ​ള​നി​ ​സ്‌​റ്റേ​ഷ​നു​ ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 6.15​ ​ഓ​ടെ​യാ​ണ് ​സം​ഭ​വം.​ ​ഉ​യ​ര​പ്പാ​ത​യി​ലൂ​ടെ​ ​പോ​വു​ക​യാ​യി​രു​ന്ന​ ​ട്രെ​യി​നാ​ണ് ​വൈ​ദ്യു​തി​വി​ത​ര​ണം​ ​മു​ട​ങ്ങി​യ​തോ​ടെ​ ​ട്രാ​ക്കി​ൽ​ ​നി​ന്നു​പോ​യ​ത്.​ ​ഇ​തോ​ടെ​ ​യാ​ത്ര​ക്കാ​ർ​ ​ഏ​റെ​നേ​ര​മാ​യി​ ​ട്രെ​യി​നു​ള്ളി​ൽ​ ​കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും​ ​ടെ​ക്നീ​ഷ്യ​ൻ​മാ​രും​ ​എ​ത്തി​ ​ഏ​റെ​നേ​രം​ ​പ​രി​ശ്ര​മി​ച്ച​ശേ​ഷ​മാ​ണ് ​വാ​തി​ലു​ക​ൾ​ ​തു​റ​ന്ന് ​ട്രെ​യി​നി​ന്റെ​ ​ഉ​ള്ളി​ലേ​ക്ക് ​ക​യ​റി​യ​ത്.​ ​അ​തേ​സ​മ​യം,​ ​അ​മി​ത​ഭാ​രം​ ​കാ​ര​ണം​ ​ട്രെ​യി​ൻ​ ​ഒ​രു​ ​വ​ശ​ത്തേ​ക്ക് ​ചെ​രി​ഞ്ഞെ​ന്നും​ ​ഇ​ത് ​സാ​ങ്കേ​തി​ക​ ​ത​ര​കാ​റി​ലേ​ക്ക് ​ന​യി​ച്ചെ​ന്നും​ ​മ​ഹാ​രാ​ഷ്ട്ര​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​ഏ​ക്നാ​ഥ് ​ഷി​ൻ​ഡെ​ ​പ​റ​ഞ്ഞു.