ബ്രസൽസ്: ഇന്ത്യയ്‌ക്കെതിരെ വീണ്ടും നുണ പ്രചരണവുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസീം മുനീർ. ഇന്ത്യ - പാക് സംഘർഷത്തിനിടെ ഇന്ത്യ വെടിനിറുത്തലിനായി അപേക്ഷിച്ചെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ തേടിയെന്നുമാണ് മുനീറിന്റെ വാദം. ബെൽജിയത്തിലെ ബ്രസൽസിൽ പാക് വംശജരെ അഭിസംബോധന ചെയ്യുകയായിരുന്നു മുനീർ. ഓപ്പറേഷൻ സിന്ദൂറിനിടെ കനത്ത തിരിച്ചടി നേരിട്ട പാകിസ്ഥാൻ വെടിനിറുത്തലിനായി ഇന്ത്യയോട് അഭ്യർത്ഥിക്കുകയും സൈനിക തലത്തിലെ ചർച്ചയിലൂടെ ഇന്ത്യ ആക്രമണം നിറുത്തുകയുമായിരുന്നു. ഓപ്പറേഷൻ സിന്ദൂറിനിടെ തങ്ങളുടെ 13 സൈനികർ അടക്കം 50ലേറെ പേർ കൊല്ലപ്പെട്ടെന്ന് അടുത്തിടെ പാക് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിരുന്നു.