ഇടുക്കി: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന പിതാവ് മരിച്ചു. ഇടുക്കി രാജാക്കാട് ആണ് സംഭവം. ആത്മാവ് സിറ്റി സ്വദേശി വെട്ടിക്കുളം വീട്ടിൽ മധു ആണ് മരിച്ചത്. 57 വയസായിരുന്നു.
ഓഗസ്റ്റ് 14നാണ് സംഭവം നടന്നത്. മധുവിനെ മകൻ സുധീഷ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മദ്യപിച്ചെത്തിയ സുധീഷ് സ്വത്ത് തന്റെ പേരിൽ എഴുതി നൽകണം എന്നാവശ്യപ്പെട്ടായിരുന്നു പിതാവിനെ മർദ്ദിച്ചത്. പിന്നാലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. പ്രതി അമ്മയെയും മർദ്ദിച്ചിരുന്നു.