police

ബംഗളൂരു: ദിവസങ്ങൾക്ക് മുമ്പ് കാണാതായ 20കാരിയായ വിദ്യാർത്ഥിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഗവ. വുമൻ ഫസ്റ്റ് ഗ്രേഡ് കോളേജ് രണ്ടാം വർഷ ബിഎ വിദ്യാർത്ഥിയുടെ മൃതദേഹമാണ് ചിത്രദുർഗ ജില്ലയിൽ കണ്ടെത്തിയത്. ആഗസ്റ്റ് 14ന് ആണ് പെൺകുട്ടിയെ കാണാതായത്. ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല.

മകളെ കാണാനില്ലെന്ന പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയ മാതാപിതാക്കൾ മരണവിവരമാണ് അറിഞ്ഞത്. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. തെളിവ് നശിപ്പിക്കാൻ പ്രതികൾ മൃതദേഹം കത്തിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.