nissan

കൊച്ചി: പുതിയ മാഗ്നൈറ്റിനായി 10 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റി പ്ലാൻ അവതരിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ. ഈ സെഗ്മെന്റിൽ ആദ്യത്തെ ഉപഭോക്തൃ കേന്ദ്രീകൃത സംരംഭമാണിത്. മുതിർന്നവരുടെ സുരക്ഷ ഉൾപ്പെടെ മികച്ച 5-സ്റ്റാർ റേറ്റിംഗ് നേടിയതിന് തൊട്ടുപിന്നാലെയാണ് കമ്പനി ഈ പ്ലാൻ പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിക്ക് പുറമെ പ്രതിദിനം 12 രൂപ അല്ലെങ്കിൽ കിലോമീറ്ററിന് 22 പൈസ എന്ന നിരക്കിലാണ് 10 വർഷത്തേയ്ക് അല്ലെങ്കിൽ രണ്ട് ലക്ഷം കിലോമീറ്റർ വരെ അധിക ആനുകൂല്യം നൽകുന്നത്.

അംഗീകൃത നിസാൻ വർക്ക്‌ഷോപ്പുകളിൽ പണരഹിത അറ്റകുറ്റപ്പണികൾ, പരിധിയില്ലാത്ത ക്ലെയിമുകൾ, യഥാർത്ഥ സ്പെയർ പാർട്‌സ് എന്നിവ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഗുണനിലവാരം, സുരക്ഷ, ദീർഘകാല മൂല്യം എന്നിവയോടുള്ള നിസ്സാന്റെ പ്രതിബദ്ധത എന്നിവ ശക്തിപ്പെടുത്തുന്ന പ്രഖ്യാപനത്തിലൂടെ ഉപഭോക്താക്കൾക്ക് ഒരു പതിറ്റാണ്ട് ആശങ്കയില്ലാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം ആസ്വദിക്കാൻ കഴിയുമെന്ന് മാനേജിംഗ് ഡയറക്ടർ സൗരഭ് വത്സ പറഞ്ഞു.