ലണ്ടൻ: പട്ടാപ്പകൽ തിരക്കേറിയ പാർക്കിനുള്ളിൽ 20കാരിയായ യുവതി ക്രൂരപീഡനത്തിനിരയായി. ഇംഗ്ളണ്ടിലെ ഈസ്റ്റ് സക്‌സസിൽ ബെക്സ്‌ഹില്ലിലുള്ള ബരാക് ഹാൽ പാർക്കിലാണ് സംഭവം നടന്നത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്. ചെറിയ സ്ളീവുള്ള ടോപ്പും ട്രൗസറും ധരിച്ച വെളുത്ത നിറമുള്ള യുവാവാണ് അക്രമം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമത്തിനിരയായ യുവതിക്ക് പ്രതിയുമായി ബന്ധമില്ലെന്നാണ് പൊലീസിന്റെ നിഗമനം.
പ്രതിയെ പിടികൂടുന്നതിനായി സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുകയാണ് പൊലീസ്. ഓഗസ്റ്റ് 18ന് വൈകിട്ട് നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലാണ് സംഭവം നടന്നത്. ഈ സമയത്തിനിടെ പാർക്കിലുണ്ടായിരുന്നവർ എന്തെങ്കിലും വിവരം ലഭിക്കണമെങ്കിൽ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ്.