temple

തിരുവനന്തപുരം: ഉള്ളൂർ ശ്രീ പുളിയക്കൽ ഭഗവതി ക്ഷേത്രം ട്രസ്റ്രിന്റെ ആഭിമുഖ്യത്തിൽ ഒരുമാസമായി നടന്ന രാമായണപാരായണം സമാപിച്ചു. സമാപനയോഗത്തിൽ ആത്മീയാചാര്യൻ തലനാട് ചന്ദ്രശേഖരൻ നായരെ അഡ്വ.ജി.വിജയകുമാരൻ നായർ ആദരിച്ചു. ക്ഷേത്ര ജ്യോത്സൻ ത്രിലോചനൻ പോറ്റി,മേൽശാന്തി സതീശൻ പോറ്റി,പ്രസിഡന്റ് റജികുമാർ,സെക്രട്ടറി അഡ്വ.വിജയകുമാരൻ നായർ,ട്രഷറർ രാജ്കുമാർ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് കരയോഗ വനിതാ സമാജം സെക്രട്ടറി ജയശ്രീ കമ്മിറ്റി അംഗങ്ങളായ നളിനി,പത്മകുമാരി എന്നിവരെ ആദരിച്ചു.