frank-caprio

വാഷിംഗ്ടൺ: പ്രശസ്ത ജഡ്‌ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ്. 'കോട്ട് ഇൻ പ്രൊവിഡൻസ്' എന്ന ഇന്റർനാഷണൽ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജ‌ഡ്‌ജ് എന്നാണ് അറിയപ്പെട്ടിരുന്നത്.

ഇദ്ദേഹത്തിന്റെ കോടതി വീഡിയോകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥിക്കണമെന്ന പോസ്റ്റ് പങ്കുവച്ചിരുന്നു. 1936 നവംബർ 24 ആയിരുന്നു ജനനം. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.

View this post on Instagram

A post shared by Judge Frank Caprio (@therealfrankcaprio)