റായ്പൂർ: ഓടുന്ന ബൈക്കിൽ സിനിമ സ്റ്റൈലിൽ ദമ്പതികളുടെ അഭ്യാസം. ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളില്‍ യുവതിയെ ഇരുത്തി തിരക്കേറിയ റോഡിലൂടെ പോകുന്ന ദമ്പതികളുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത്. ഹെൽമെറ്റ് ധരിക്കാതെ സുരക്ഷാ നിയമങ്ങൾ ലംഘിച്ചുകൊണ്ടായിരുന്നു ഇരുവരുടെയും യാത്ര. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിൽ നിന്നുള്ള ദമ്പതികളാണ് ഇത്തരത്തിൽ അപകടകരമായ രീതിയിൽ ട്രാഫിക് നിയമം ലംഘിച്ചുകൊണ്ട് യാത്ര ചെയ്തത്.
ബൈക്കിന് പിന്നിൽ നിന്നും വരുന്ന കാറിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ വൈറലായതോടെ ദമ്പതികൾക്കെതിരെ പ്രതിഷേധം ശക്തമായി. ഭിലായ് ടൗൺഷിപ്പിലെ സെക്ടർ 10ലെ റോഡിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന്, ഭിലായ് നഗർ പൊലീസ് മനീഷ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. യാതൊരു സുരക്ഷയും ഇല്ലാതെ ഇത്തരം അഭ്യാസപ്രകടനങ്ങൾ അനുവദിക്കാന്‍ കഴിയില്ലെന്നും പൊലീസ് അറിയിച്ചു.
ജൂണിൽ നോയിഡ-ഗ്രേറ്റർ നോയിഡ എക്സ്പ്രസ് വേയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളില്‍ കാമുകിയെ ഇരുത്തി തിരക്കേറിയ നഗരത്തിലൂടെ പോകുന്ന ഒരു യുവാവിന്റെ വീഡിയോയാണ് മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇയാൾക്കെതിരെ 53,500 രൂപയാണ് പിഴ ചുമത്തിയത്. സോഷ്യൽ മീഡിയ സ്റ്റണ്ടുകൾക്ക് ജീവൻ അപകടപ്പെടുത്തരുതെന്ന താക്കീതാണ് പൊലീസ് ജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം.
भिलाई इस्पात नगर में चलती बाइक पर कपल के रोमांस का वीडियो सोशल मीडिया पर खूब वायरल हो रहा है। वीडियो में युवती बाइक की टंकी पर बैठी हुई है और युवक को गले लगाकर सड़क पर फिल्मी अंदाज़ में घूमती नजर आ रही है। बताया जा रहा है कि यह नजारा भिलाई के सेक्टर 10 का है और बाइक का नम्बर… pic.twitter.com/F50uiyk9ZN
— Jaydas Manikpuri (@JayManikpuri2) August 19, 2025